Breaking News
Home / Lifestyle / ഗൂഗിളിന്‍റെ ഓഫീസില്‍ ജോലി ശമ്പളം 1.2 കോടി സ്വപ്നതുല്യ നേട്ടവുമായി മുംബൈ സ്വദേശി

ഗൂഗിളിന്‍റെ ഓഫീസില്‍ ജോലി ശമ്പളം 1.2 കോടി സ്വപ്നതുല്യ നേട്ടവുമായി മുംബൈ സ്വദേശി

മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ഫേസ്ബുക്ക്…കോഴ്സ് കഴിഞ്ഞ് പുറത്തിറങ്ങുന്ന ഓരോ എന്‍ജിനീയറിങ്ങ് ബിരുദധാരിയും കാണുന്ന മോഹനസ്വപ്നമാണ് ഇവയിലേതെങ്കിലും ബഹുരാഷ്ട്ര കമ്പനികളില്‍ ജോലിക്ക് കയറുക എന്നത്. എന്നാല്‍ സ്വപ്നം പോലും കാണാനാകാത്ത നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് 21 കാരനായ മുംബൈ സ്വദേശി അബ്ദുള്ള ഖാന്‍.

ഗൂഗിളിന്‍റെ ലണ്ടനിലെ ഓഫീസില്‍ ജോലി ലഭിച്ച അബ്ദുള്ള ഖാന്‍റെ ശമ്പളം കേട്ടാല്‍ ആരായാലും ഒന്ന് ഞെട്ടും. പ്രതിവര്‍ഷം 1.2 കോടി രൂപ. മുംബൈയിലെ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നും പുറത്തിറങ്ങുന്ന യുവ എന്‍ജിനീയര്‍മാര്‍ക്ക് കിട്ടുന്നത് ഒരു വര്‍ഷം 4 ലക്ഷം രൂപയും.

പ്രോഗ്രാമിങ്ങ് രംഗത്ത് മത്സരിക്കുന്ന ഒരു സൈറ്റില്‍ ഖാന്‍ററെ പ്രൊഫൈല്‍ കണ്ട് ഗൂഗിള്‍ ഇദ്ദേഹത്തെ ഇന്‍റര്‍വ്യൂവിന് ക്ഷണിക്കുകയായിരുന്നു. മുംബൈയിലെ മിറ റോഡില്‍ ശ്രീ എല്‍ ആര്‍ തിവാരി എന്‍ജിനീയറിങ്ങ് കോളേജിലെ അവസാന വര്‍ഷ ബി ഇ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് ഖാന്‍.

ഓണ്‍ലൈന്‍ ഇന്‍റര്‍വ്യൂവിന് ശേഷം ഫൈനല്‍ ഇന്‍റര്‍വ്യൂവിനായി ഈ മാസം ആദ്യമാണ് ഗൂഗിളിന്‍റെ ലണ്ടനിലെ ഓഫീസില്‍ അബ്ദുള്ള ഖാന്‍ എത്തിയത്. തുടര്‍ന്ന് സിലക്ഷന്‍ ലഭിക്കുകയായിരുന്നു. സെപ്റ്റംബറില്‍ അബ്ദുള്ള ഖാന്‍ ഗൂഗിളിന്‍റെ റിലയബിലിറ്റി എന്‍ജിനീയറിങ്ങ് ടീമിനോടൊപ്പം ചേരും.

About Intensive Promo

Leave a Reply

Your email address will not be published.