ചാരിറ്റി ചീറ്റി പോവുകയാണോ ?.
ഇപ്പോൾ എവിടെയും കാണുന്നത് ചാരിറ്റി മാനിയയാണ്.
രോഗികളായ നിർദ്ധനരെ കണ്ടെത്തി _ അവരുടെ വിഷമതകളും ആവശ്യങ്ങളും ലൈവിലൂടെ ലോകത്തെ അറീച്ച് _ ലക്ഷങ്ങളും കോടികളും ബേങ്ക് അക്കൗണ്ടുകളിലെത്തിച്ച് രോഗിക്ക് ആവശ്യമായ ചികിത്സയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുക എന്നതാണ് ലൈവ് ചാരിറ്റിയുടെ യഥാർത്ഥ ഉദ്ദേശ ലക്ഷ്യങ്ങൾ.
ഇത്തരത്തിൽ ചികിത്സയ്ക്ക് വിധേയ മാകുന്നവരിൽ എത്രപേർക്ക് രോഗം ഭേദമാകുന്നുണ്ടെന്ന് നിങ്ങളാരെങ്കിലും അന്വേഷിക്കാറുണ്ടോ ?.
ലക്ഷങ്ങളും കോടികളും യഥാർത്ഥത്തിൽ ചികിത്സയ്ക്ക് ആവശ്യമുണ്ടോ ?.
മാരക രോഗമെന്ന് പറയുന്ന പലരോഗങ്ങളും എളുപ്പത്തിൽ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്ന ചികിത്സാ രീതികൾ നമ്മുടെ നാട്ടിലില്ലെ ?.
നിങ്ങൾ അദ്ധാനിച്ചുണ്ടാക്കുന്ന പണത്തിൽ നിന്നും ഒരു വിഹിതമാണ് ചാരിറ്റി പ്രവർത്തനങ്ങൾക്ക് നൽകുന്നത്_ അത് അർഹതപ്പെട്ടവർക്ക് രോഗ ശമനത്തിനായ് പ്രയോജനപ്പെട്ടോ ?.
അന്വേഷിക്കണം _ നിങ്ങളുടെ ചാരിറ്റി ചീറ്റിപ്പോയോന്ന്.
ചാരിറ്റിചെയ്ത് പലരും സമ്പന്നരായി,ചാരിറ്റിചെയത് പലരും ദരിദ്രരായി,ചാരിറ്റി വാങ്ങി പലരും അഹങ്കാരികളായി,ചാരിറ്റി പ്രവർത്തനം ആത്മാർത്ഥമായി ചെയ്ത പലർക്കും തട്ടിപ്പുകാരെന്ന പേരും ലഭിച്ചു.
ഇപ്പോൾ എവിടെയും ചീറ്റിപ്പോകുന്ന ചാരിറ്റി മാനിയയാണെന്ന് _ സമൂഹം തിരിച്ചറിയുക.