Breaking News
Home / Lifestyle / ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയുടെ മാറ്റം കണ്ടോ?; വണ്ണം കുറച്ചത് എങ്ങനെയെന്നോ ?

ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയുടെ മാറ്റം കണ്ടോ?; വണ്ണം കുറച്ചത് എങ്ങനെയെന്നോ ?

നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ ഭാരം കുറഞ്ഞതാണു സോഷ്യൽ മീഡിയയിലെ വന്‍ ചര്‍ച്ച. അവതാരകയെന്ന നിലയിലും നടി എന്ന നിലയിലും പ്രേക്ഷകര്‍ക്ക് ശ്രീക്ഷ്മി സുപരിചിതയാണ്. എന്നാല്‍ ദുബായില്‍ ജോലിക്കു പോയതിനു ശേഷം ശ്രീലക്ഷ്മിയെ കുറിച്ച് ആരാധകര്‍ക്കു കാര്യമായ വിവരമൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ രണ്ടു കാലഘട്ടത്തിലെ ചിത്രങ്ങള്‍ താരം പങ്കു വച്ചു. നൃത്തം കുറഞ്ഞതും ഭക്ഷണം ധാരാളം കൂടിയതുമാണു ഭാരം കൂടാന്‍ കാരണം എന്ന് ശ്രീലക്ഷ്മി പറയുന്ന. ഐസ്‌ക്രിം വളരെ ഇഷ്ടമാണ്.

ഒരു മാസം 22 കിലോ ഐസ്‌ക്രീകം വരെ കഴിച്ചിട്ടുണ്ട്. ശരീര ഭാരത്തെക്കുറിച്ച് ഒട്ടും ബോധവതിയായിരുന്നില്ല. എന്നാല്‍ ഒരിക്കല്‍ ദുബായില്‍ ഒരു ഷോയ്ക്ക് ചെന്നപ്പോള്‍ തന്നോടു മിക്കാവരും പറഞ്ഞു തടിച്ചല്ലോ എന്ന് സാരിയുടുത്താണു ഷോയിക്കു പോയത്. ഷോയുടെ ഫോട്ടോ വന്നപ്പോള്‍ ആകെ തകര്‍ന്നുപോയി.എനിക്ക് തന്നെ ബോറായി തോന്നി എന്റെ ശരീരം. അപ്പോഴേക്കും പഴയ ഡ്രസ്സൊന്നും ഇടാന്‍ പറ്റാതെയായി പോയിരിന്നു. അപ്പോള്‍ ശരിക്കും ചങ്കിടിപ്പ് കൂടി. ഡയറ്റീഷ്യന്റെ സഹായം ഇല്ലാതെയാണ് ഡയറ്റ് തുടങ്ങിയത്. ജോംഗിഗ് മാത്രമാണ് ചെയ്ത വ്യായാമം.

ചൂട് കൂടിയ സമയത്ത് ജിമ്മില്‍ പോയി. അവിടെയും ട്രഡ്മില്ല് മാത്രമാണ് ഉപയോഗിച്ചത്. ഭക്ഷണത്തില്‍ വലിയ നിയന്ത്രണങ്ങള്‍ കൊണ്ട് വന്നു. ഹോട്ടല്‍ ഭക്ഷണം പൂര്‍ണ്ണമായും ഉപേക്ഷിച്ചു. ദോശ തിന്നാണ് ഞാന്‍ ഇങ്ങനെ മെലിഞ്ഞത്. വയറ് നിറച്ച് ഭക്ഷണം കഴിക്കണം എന്ന് തോന്നുമ്പോഴൊക്കെ ദോശയും സാമ്പാറും അല്ലെങ്കില്‍ ഇഡലിയും ചമ്മന്തിയും ഉണ്ടാക്കി കഴിച്ചു. വെള്ളിയാഴ്ചകളില്‍ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കും.

കൊതി വരുമ്പോള്‍ ചിക്കന്‍ കറിയുണ്ടാക്കി അതിലെ കഷ്ണങ്ങള്‍ മാത്രം കഴിച്ചു. ഗ്രേവി പൂര്‍ണ്ണമായും ഒഴിവാക്കി. എണ്ണയില്ലാതെയാണ് ദോശ ഉണ്ടാക്കാറ്. രണ്ട് ദോശ കഴിക്കും. അല്ലെങ്കില്‍ പുട്ട്. മുളക്പൊടി മല്ലിപ്പൊടി എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കി. ഒരുമാസം കഴിഞ്ഞ ഇനി വെയ്റ്റ് നോക്കൂവെന്നും ശ്രീലക്ഷ്മി പറയുന്നു.

About Intensive Promo

Leave a Reply

Your email address will not be published.