Breaking News
Home / Lifestyle / അമ്മയെ കുറിച്ചെഴുതാൻ ടീച്ചര്‍ ഒരു മത്സരം നടത്തി ഇതിൽ ആർക്ക് സമ്മാനം കൊടുക്കണം എന്നെനിക്കറിയില്ല വായിച്ചിട്ട് നിങ്ങൾ പറ

അമ്മയെ കുറിച്ചെഴുതാൻ ടീച്ചര്‍ ഒരു മത്സരം നടത്തി ഇതിൽ ആർക്ക് സമ്മാനം കൊടുക്കണം എന്നെനിക്കറിയില്ല വായിച്ചിട്ട് നിങ്ങൾ പറ

ഇത് കഥയല്ല…. ഇന്നലെ ഞാൻ രണ്ട് കുട്ടികൾക്ക് വേണ്ടി ഒരു മത്സരം നടത്തി… അമ്മയെ കുറിച്ചെഴുതാൻ ആയിരുന്നു പറഞ്ഞത്….അവർ പഠിച്ച കാര്യങ്ങൾ ഒക്കെ ചേർത്ത് വെച്ച് രണ്ടാളും എഴുതി. അക്ഷരതെറ്റുകൾ ഉണ്ടെങ്കിലും രണ്ടാളും നന്നായിട്ട് തന്നെ എഴുതി… ഇതിൽ ആർക്ക് സമ്മാനം കൊടുക്കണം എന്നെനിക്കറിയില്ല….വായിച്ചിട്ട് നിങ്ങൾ പറ… ആർക്ക് സമ്മാനം കൊടുക്കണമെന്ന്…..

1) ബുഷറ എഴുതിയ കഥ

നമ്മൾ ആദ്യമായി കണ്ണ് തുറക്കുമ്പോൾ കാണുന്ന മുഖം ഉമ്മിയുടെ ആയിരിക്കും. ഉമ്മി നമ്മളെ വളരെ സ്നേഹിക്കുന്നു. അവരെ നമ്മൾ ഇഷ്ടപെടുകയും ചെയ്യുന്നു. ഉമ്മി നമ്മളെ സ്നേഹത്തോടെ വളർത്തി വലുതാകുന്നു. പിന്നെ പല സ്ഥലത്തും കൊണ്ടു പോവുന്നു. പക്ഷേ നമ്മൾ വലുതായി കഴിയുമ്പോൾ അവരെ നമ്മൾ കഷ്ടപ്പെടുത്തുന്നു. അവരെ കൊണ്ട് എല്ലാ പണിയും ചെയ്യിപ്പിക്കുന്നു. പക്ഷേ നല്ല മക്കൾ വളരെ സ്നേഹത്തോടെ അവരെ നോക്കുന്നു. അങ്ങനെ വേണം. നമ്മളെ അവർ എങ്ങനെ നോക്കിയോ അത് പോലെ നമ്മൾ അവരെയും നോക്കണം. നമ്മൾ സന്തോഷത്തോടെ ജീവിക്കുമ്പോൾ നമ്മുടെ കുടുംബം കാണാൻ നല്ല ഐശ്വര്യം ആയിരിക്കും….

2) മെഹറ എഴുതിയ കഥ

എനിക്ക് എന്റെ ഉമ്മിയെ വളരെ അധികം ഇഷ്ടമാണ്.ഉമ്മി എനിക്ക് വസ്ത്രം വാങ്ങി തരും. ഭക്ഷണം പാകം ചെയ്തു തരും. പിന്നെ കടകളിൽ കൊണ്ടു പോകും. അങ്ങനെ പല കാര്യങ്ങളും ചെയ്തു തരാറുണ്ട്. എനിക്ക് പരിക്ക് പറ്റുമ്പോൾ ഉമ്മി ഓടിയെത്തി സഹായിക്കാറുണ്ട്. എന്റെ ആവശ്യത്തിന് ഉമ്മി സാധനങ്ങൾ വാങ്ങിച്ചു തരും. ഞാൻ വല്ല തെറ്റും ചെയ്താൽ എന്നെ തല്ലുകയും ചീത്ത പറയുകയും ചെയ്യും. എല്ലാവരും പറയും തല്ലുന്നത് ഇഷ്ടമുള്ളത് കൊണ്ടാണെന്ന്. ഉമ്മി നല്ലത് മാത്രമാണ് ചെയ്യുന്നത്. അവരെ ചീത്ത പറയാൻ പാടില്ല. അവർ നമ്മുടെ നന്മക്കായിട്ടാണ് പ്രവർത്തിക്കുന്നത്. അവരെ ഒരു വിധത്തിലും വേദനിപ്പിക്കരുത്. എല്ലാവരും അവരുടെ മാതാപിതാക്കളെ ഇഷ്ടപ്പെടണം. എനിക്കും എന്റെ മാതാപിതാക്കളെ വളരെ അധികം ഇഷ്ടമാണ്.

About Intensive Promo

Leave a Reply

Your email address will not be published.