കോതമംഗലത്ത് നിന്ന് കുട്ടം പുഴക്ക് മൂന്ന് നാല് ബസ്സുകളുണ്ട്. ഒരു മണിക്കൂറോളം സമയമെടുക്കും. ട3ണിൽ കുട്ടം പുഴയുടെ തീരത്ത് രണ്ട് നില കെട്ടിടത്തിൽ പഞ്ചായത്ത് ഓഫീസ്. ചേർന്ന് തന്നെ CDS ഓഫിസ് . . ട3ണിൽ നിന്ന് ഓരോ വഴികൾ തിരിയുന്നതും വനങ്ങളിലേക്കാണ്. അവിടേക്കൊന്നും പക്ഷെ രാവിലെ ഒന്ന് വൈകുന്നേരം ഒന്ന് വെച്ചല്ലാതെ ബസുകളില്ല. CDS ചെയർപേഴ്സൻ ആനന്ദ വല്ലിച്ചേച്ചിയും കമ്മ്യൂണിറ്റി ഫെസിലിറേറ്റർ ശോഭന ച്ചേച്ചിയും എല്ലാവർക്കും വനത്തിനുള്ളിലൂടെ വേണം വീടെത്താൻ.
എല്ലാവർക്കും ആശ്വാസം രമണിച്ചേച്ചിയും അവരുടെ ഓട്ടോറിക്ഷയും. ആറ് മണികഴിഞ്ഞാലും ഏതു സമയത്തും ഏത് ആവശ്യത്തിനും രമണിച്ചേച്ചിയുണ്ട്. കാടിറങ്ങി നിൽക്കുന്ന ആനക്കൂട്ടങളെയോ കടുവയേയോ എല്ലാം ചേച്ചി വേണ്ട വിധത്തിൽ ബഹുമാനിച്ച് ഒരു നയത്തിലങ്ങ് പോവും.”വാടി മക്കളെ കാടൊക്കെ നല്ലോണം കണ്ടേച്ച് പോയാ മതിന്ന് ” പറഞ്ഞപ്പോ വേറെ ഒപ്നില്ല. പോകും വഴിയൊക്കെ ‘ ഇന്നലെ രാത്രി മൂന്ന് ആനകള് ദാ ഇവ്ടെ നിക്കായിരുന്നു, രാജവെമ്പാല ഇങ്ങനെ പോവായിരുന്നു., പുലി ചാടുവാ യി രു ന്നു ‘ എന്നൊക്കെ പതുക്കെ ഒരു ഓളത്തിൽ പറയുന്നുണ്ടായിരുന്നു. കൂട്ടത്തിൽ പുലി മുരുകൻ ഷൂട്ടിംഗ് കഥകളും’
രണ്ട് വർഷം മുന്നെ മുത്തനമുടി കാട്ടില് ഒരു പെണ്ണിന് രാത്രി പത്ത് മണിക്ക് പ്രസവവേദന വന്നു. മൃഗങ്ങളെ പേടിച്ച് ഉണ്ടായിരുന്ന രണ്ട് ഓട്ടോക്കാര് ഓട്ടം പോയില്ല. രമണിച്ചേച്ചി പെണ്ണിനെയും ഭർത്താവിനേം കേറ്റി പുറപ്പെട്ടു. പുറപ്പെടുമ്പൊഴേ ഫോണിൽ ആമ്പ്യൂലൻസിനെ വിളിച്ചു. പകുതി വഴിയിൽ പെണ്ണ് പ്രസവിച്ചു. അപ്പൊഴേക്കും ആമ്പ്യൂലൻസ് എത്തി. പക്ഷെ കാഴ്ച്ചയിൽ തന്നെ കാട്ടിൽ ആന നിൽക്കുന്നു.
രമണി ചേച്ചി ഫോണിൽ കമ്പ്യൂണിറ്റി ഹെൽത് സെന്ററിലെ ഡോക്ടറെ വിളിച്ചു. ഡോക്ടർ പറഞ്ഞ പോലെ ആമ്പ്യൂലൻ സിൽ നിന്ന് കോട്ടനും ബ്ലേഡുമെല്ലാമെടുത്ത് കാട്ടിനുള്ളിലെ ഒരു വീട്ടിലേക്ക് പറന്നു പോയി വെള്ളം തിളപ്പിച്ച് ബ്ലേഡ് സ്റ്റെറിലൈസ് ചെയ്ത് വന്ന് പൊക്കിൾക്കൊടി മുറിച്ച് മറുപിള്ള സഞ്ചിയിലാക്കി പെണ്ണിനെ ആശുപത്രിയിൽ എത്തിച് വീട്ടിൽ ചെന്ന് ഓട്ടോ കഴുകി കിടന്നുറങ്ങി.
എല്ലാം കുടുംബശ്രീയിൽ നിന്ന് ലോണെടുത്ത് ആദ്യത്തെ ഓട്ടോ വാങ്ങിയതിൽ പിന്നെ. ഓട്ടോ ഡ്രൈവിംഗ് പഠിച്ചതും കുടുംബശ്രീയുടെ training ലൂടെ.
ഇപ്പൊ രണ്ട് ഓട്ടോ പത്ത് പശുക്കൾ എല്ലാമുണ്ട്. കുടുംബശ്രീയുടെ ആശ്രയ കിറ്റുകൾ ആദിവാസി ഊരുകൾ തോറുമെത്തിക്കുന്നതും രമണി ചേച്ചിയുടെ ഓട്ടോകളാണ്. ഇങ്ങനെ പല തൊഴിൽ ചെയ്ത് വിജയിച്ച സ്ത്രീകൾ ഒരുപാടുണ്ട് കുട്ടം പുഴയിൽ .കേരത്തിൽ ഏറ്റവും കൂടുതൽ ടt കുടുംബശ്രീ അയൽകൂട്ടങ്ങളുള്ളത് കുട്ടം പുഴയിലാണ്.കുട്ടം പുഴക്കാരും പ്രളയത്തെ അതിജീവിക്കുകയായിരുന്നു. പ്രളയക്കെടുതിക്കാർക്കുള്ള നഷ്ടപരിഹാരങളും ലോണുകളും എല്ലാ അർഹതപ്പെട്ടവർക്കും കിട്ടിക്കഴിഞ്ഞു എന്ന് കുടുംബശ്രീ സ്ത്രീകൾ ഉറച്ച് പറയുന്നു.
കടപ്പാട് : ശ്രീസൂര്യ തിരുവോത്