“സിനിമ അത് സ്വപ്നം കാണുന്നവരുടേത് മാത്രവാണ്”. അതിനോട് അടിവരയിടുന്നു. നാം കാണുന്ന ചില സ്വപ്നങ്ങൾ അത് സാക്ഷാത്കരിക്കപെടാതെ നമുക്ക് ഈ ലോകത്ത് നിന്ന് യാത്ര തിരിക്കേണ്ടി വന്നേക്കാം!!!!!പക്ഷേ നമ്മൾ കണ്ട സ്വപ്നങ്ങൾക്ക് ആത്മാർത്ഥത ഉണ്ടായിരുന്നു എങ്കിൽ നമ്മൾ പോലും അറിയാതെ നമ്മളിലെ ജീവന്റെ കണികകളിലൂടെ പിൽക്കാലത്ത് ആ സ്വപ്നത്തെ സാക്ഷാൽക്കരിക്കാൻ കാലം ഒരാളെ നിയോഗിച്ചിട്ടുണ്ടാവും………
ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം സുകുമാരനുണ്ടായിരുന്നു. തോപ്പില്‍ ഭാസിയുടെ ‘ഒളിവിലെ ഓര്‍മകള്‍’ അതിനുള്ള സബ്ജക്ട് ആയി മനസ്സില്‍ കണ്ടിരുന്നു. അതിനുള്ള ചര്‍ച്ചയൊക്കെ നടത്തിയിരുന്നു.വര്‍ഷങ്ങളോളം ഇക്കാര്യം മനസ്സില്‍ കൊണ്ടുനടന്നു. ചില സുഹൃത്തുക്കളോട് ഈ കാര്യം പങ്കുവെക്കുകയും ചെയതിരുന്നു.എന്നൊക്കെ ചില മഗസിനുകളിലും ചില പ്രമുഖരുടെ അഭിമുഖങ്ങളിൽ നിന്നുമൊക്കെ ലഭിച്ച കേട്ടറിവാണ്.
അദ്ദേഹം ആത്മാർത്ഥമായി കണ്ട ആ സ്വപ്നം ഒരുപാട് കാരണങ്ങൾ കൊണ്ട് അല്ലെങ്കിൽ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി വന്നു……. പിന്നീട് സുകുമാരന്റെ സംവിധാനത്തിൽ “പാടം പൂത്തകാലം ” ചെയ്യാൻ ഒരുങ്ങുമ്പോഴാണ് അദ്ദേഹം മരണപെടുന്നത്.
മലയാള സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളായിരുന്ന സുകുമാരന് ചില മോശം സംഭവങ്ങളിലൂടെയും കടന്നുപോവേണ്ടി വന്നിരുന്നു. ഭാവിയില്‍ തന്റെ മക്കള്‍ സിനിമയിലേക്കെത്തുമെന്നും അവരുടെ ഡേറ്റിനായി സംവിധായകര്‍ കാത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പില്‍കാലത്ത് ഇത് യാഥാര്‍ത്ഥ്യമായി.
പിതാവിന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ വിടർത്തി ഒരു നടനില്‍ നിന്നും സംവിധായകനിലേക്കുയര്‍ന്നിരിക്കുകയാണ് പൃഥ്വിരാജ്…. ഇവിടെയാണ് നിങ്ങൾ വ്യത്യസ്ഥനാകുന്നതും 💕💕💕
Hats off you Raju ❤❤❤❤❤❤❤
കടപ്പാട് സനൽ ബോസ്