പൃഥ്വി നിങ്ങളുടെ കണ്ണുനിറഞ്ഞിരുന്നോ..? ലൂസിഫറിന്റെ ആദ്യ പ്രദർശനം തിയറ്ററിലെത്തി കണ്ട് മടങ്ങുമ്പോൾ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ പകർത്തിയ ചിത്രം കണ്ട ആരാധകർ ചോദിച്ച ചോദ്യമാണിത്.
ചിത്രം കണ്ട് പൃഥ്വി കരഞ്ഞെന്നും അതാണ് ഫോട്ടോയിൽ കണ്ണുനിറഞ്ഞിരിക്കുന്നതെന്നും ഫോട്ടോയ്ക്ക് താഴെ കമന്റുകളുണ്ട്. ഉദയനാണ് താരത്തിൽ ആദ്യമായി സംവിധാനം ചെയ്ത് കണ്ണുനിറയുന്ന മോഹൻലാലിന്റെ ചിത്രം പോസ്റ്റ് ചെയ്ത് താരതമ്യം ചെയ്യുന്നവരുമുണ്ട്.
മോഹൻലാൽ എന്ന നടന്റെ അഭിനയ ജീവിതത്തിലെ ആ മുഹൂർത്തം ഇന്ന് പൃഥ്വിയുടെ ജീവിതത്തിലും സംഭവിച്ചിരിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. റിലീസിന് തലേദിവസം ഉറങ്ങാത്തതുകൊണ്ടാകാം കണ്ണ് കലങ്ങിയിരിക്കുന്നതെന്ന് ചില കമന്റുകൾ.
മോഹൻലാൽ ആരാധകരെ നൂറുശതമാനം തൃപ്തിപ്പെടുത്തുന്ന ചിത്രമെന്നാണ് ആദ്യ വിധിയെഴുത്ത്. രജനികാന്ത് ആരാധകർക്ക് പേട്ട എന്ന ചിത്രം എങ്ങനെയാണോ അതുപോെലയാണ് ലാലേട്ടൻ ആരാധകർക്ക് ലൂസിഫറെന്ന് സൈബർ ലോകത്തെ ചില കുറിപ്പുകളിൽ പറയുന്നത്.