രാജുവേട്ടന്റെ സംവിധാനം, ലാലേട്ടന്റെ നായകവേഷം….ചിത്രം അന്നൗൻസ് ചെയ്ത അന്നുമുതൽ തുടങ്ങിയ കാത്തിരിപ്പിന് ഇന്ന് വിരാമമിടുകായായിരുന്നു…
കാത്തിരിപ്പുകൾ ഒന്നും വെറുതെ ആയില്ല എന്ന് തെളിയിച്ചു കൊണ്ട് തന്നെ ആണ് ചിത്തത്തിന്റെ ആദ്യ പകുതി ആരംഭിച്ചതും അവസാനിച്ചതും….
അത്കൊണ്ട് തന്നെ രണ്ടാം പകുതിയിലേക്ക് കടന്നപ്പോഴും പ്രതീക്ഷയുടെ ആഴമേറുകയായിരിരുന്നു….
രണ്ടാം പകുതിയും എന്നിലെ പ്രേക്ഷകനെ, സിനിമ ആസ്വാദകനെ നിരാശപ്പെടുത്തിയില്ല…..
കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ drug മാഫിയ കേരളത്തെ മയക്കുമരുന്നുകളുടെ ഉറവിടമാക്കി മാറ്റാൻ ശ്രമിക്കുന്നതും, അതിനെ തടയുന്നതിന് വേണ്ടിയുള്ള സ്റ്റീഫൻ നെടുമ്പള്ളിയുടെ ശ്രമങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം.
ക്ലാസും, മാസ്സും സമം ചേർത്ത് ഇറങ്ങിയ ചിത്രം ലാലേട്ടന്റെ മികച്ച സ്ക്രീൻ presence നും, ആരാധകരെ ആവേശത്തിലാഴ്ത്തിയ മാസ്സ് ഡയലോഗ്കൾക്കും, മികച്ച ആക്ഷൻ രംഗങ്ങളാലും നിറഞ്ഞതാണ്.
ഒരുപാട് താരങ്ങൾ അണിനിരന്ന ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ആരൊക്കെ ആണ് എന്ന കാര്യത്തിൽ പ്രേകഷകന് ഒരു സംശയം വന്നാൽ തന്നെ അത് മുഴുവൻ സിനിമയെയും ബാധിക്കും എന്ന് മനസ്സിലാക്കിയത് കൊണ്ടാകാം 27 character പോസ്റ്ററുകൾ ഇറക്കി ഓരോരുത്തരെയും നമുക്ക് പരിചയപ്പെടുത്തി തന്നു രാജുവേട്ടൻ തന്റെ ആദ്യ ബ്രില്ലിയൻസ് കാണിച്ചത്….
പൂർണതയുടെ ആൾരൂപമായി നിൽക്കുന്ന ലാലേട്ടനിൽ നിന്നു പൂർണതയുടെ അടുത്തെങ്കിലും നിൽക്കുന്ന ഒരു ചിത്രം ലഭിച്ചില്ലെങ്കിൽ അമിത പ്രതീക്ഷയോടെ തീയേറ്ററിൽ എത്തുന്ന ആരാധകർ തന്നെ സിനിമയുടെ അന്തകരായി തീരും എന്നുറപ്പുള്ളതിനാൽ ആകാം, ഒരുപാട് സസ്പെൻസുകളോ,ട്വിസ്റ്റുകളോ ഇല്ലാത്ത ചിത്രത്തിന്റെ കഥ മുഴുവനായി ഒരു ട്രെയ്ലറിൽ കാണിച്ചു തന്നു കൊണ്ട് പ്രേക്ഷകനിലെ അമിത പ്രതീക്ഷയെ തല്ലിക്കെടുത്തിയത്…
മോഹൻലാൽ, പ്രിത്വിരാജ് സുകുമാരൻ, ടോവിനോ തോമസ്, മഞ്ജു വാരിയർ, സാനിയ ഇയ്യപ്പൻ,ഇന്ദ്രജിത് സുകുമാരൻ, സായ്കുമാർ, Sachin Khedekar, വിവേക് ഒബ്‌റോയ്, കലാഭവൻ ഷാജോൺ, അനീഷ് ജി മേനോൺ, ബൈജു, നൈല ഉഷ, ഫാസിൽ, ശിവജി ഗുരുവായൂർ, നന്ദു, ബാല, ആദിൽ ഇബ്രാഹിം തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രത്തിൽ പതിവ് പോലെ തന്നെ തന്റെ റോൾ ലാലേട്ടൻ ഗംഭീരമായി അഭിനയിച്ചു വിസ്മയിപ്പിച്ചപ്പോൾ, എടുത്ത് പറയാൻ പോലും ഒരു പോരായ്മ പോലും ഒരാളുടെ പോലും ഒരു നോട്ടത്തിലോ,ഭാവത്തിലോ കാണാൻ സാധിച്ചില്ല എന്നുള്ളത് എടുത്ത് പറയേണ്ട കാര്യമാണ്…
ഓരോ അഭിനേതാവിന്റെയും minute ആയിട്ടുള്ള ഭാവങ്ങളിൽ പോലും പൃത്വിരാജ് സുകുമാരൻ എന്ന സംവിധായകൻ ഏറെ ശ്രദ്ധ പുലർത്തിയിരുന്നു എന്നുള്ളത് എടുത്ത് പറയേണ്ട കാര്യമാണ്.
Technically brilliant ആയി make ചെയ്തിട്ടുള്ള ഈ ചിത്രത്തിൽ സുജിത് വാസുദേവ് എന്ന ഛായാഗ്രാഹകനും, ദീപക് ദേവ് എന്ന സംഗീത സംവിധായകനും അവരവരുടെ കടമ ഭംഗിയായി നിർവഹിച്ചു തന്നെ ആണ് കളംവിട്ടിരിക്കുന്നത്….
ഒട്ടും വിട്ടുവീഴ്ച വരുത്താത്ത തിരക്കഥ തന്നെ ആണ് ചിത്രത്തിന്റെ നട്ടെല്ല് എന്ന് നിസ്സംശയം പറയാം….
ഒരു ചെറിയ പിഴവ് പോലും വലിയ പോരായ്മയായി മാറിയേക്കാവുന്ന ചിത്രത്തിനെ മികച്ച സംവിധാന പാഠവത്തിലൂടെ മോഹൻലാൽ ആരാധകർക്കും, സിനിമ ആസ്വാദകർക്കും ഒരുപോലെ ആസ്വാദ്യകരമായ രീതിയിൽ അണിയിച്ചൊരുക്കുന്നതിനായി പ്രിത്വിരാജ് അഹോരാത്രം പ്രയത്നിച്ചിട്ടുണ്ട് എന്ന് സിനിമ കാണുന്ന ഓരോ പ്രേക്ഷകനും അനുഭവബേധ്യമാണ്.
2.45 മണിക്കൂർ മികച്ച തിയേറ്റർ അനുഭവം നൽകുന്ന ചിത്രത്തിന് നിങ്ങൾക്ക് ധൈര്യമായി ടികെറ്റ് എടുക്കാം…Lucifer ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല.
Review By :- Vaisakh P Unni