എറണാകുളം കടവന്ത്രയിലെ ചായക്കടയിൽ നിന്നുള്ള വരുമാനം കൊണ്ട് ലോക രാജ്യങ്ങൾ ചുറ്റി കാണുന്ന ഈ മലയാളി ദമ്പതികളാണ് ഇന്നത്തെ താരം. പതിനെട്ട് രാജ്യങ്ങളിലധികം സന്ദർശിച്ചു കഴിഞ്ഞ വിജയേട്ടനും മോഹനേച്ചിയും അവരുടെ യാത്രകൾ തുടരുകയാണ്.
ലോകം മുഴുവന്‍ ഒഴുകി എത്തുന്ന ദുബായ് ഗ്ലോബല്‍ വില്ലേജില്‍ കഴിഞ്ഞ ദിവസം എത്തിയ സന്ദര്‍ശകരില്‍ താരമായത് ഈ മദന്പതികളാണ്ലയാളി . എറണാകുളം കടവന്ത്രയിലെ ചായക്കടയിൽ നിന്നുള്ള വരുമാനം കൊണ്ട് ലോകം ചുറ്റികാണുന്ന വിജയനും മോഹനയും ഇതു രണ്ടാം തവണയാണ് ദുബായിലെത്തുന്നത്.
ഇതു വരെ സന്ദര്‍ശിച്ചതില്‍ സിംഗപൂര്‍ ആണ് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം എന്ന് മോഹനന്‍ പറയുന്പോള്‍ ഭാര്യ മോഹനയ്ക്ക് സ്വിറ്റ്സര്‍ലന്‍ഡ് ആണ് ഇഷ്ടപ്പെട്ടത് എന്ന്.