കോഴിക്കോടുക്കാര്‍ക്ക് പുതിയൊരു സമ്മാനവുമായി മോഹന്‍ലാല്‍ എത്തിയിരിക്കുകയാണ്. ആശീര്‍വാദ് സിനിമാസിന്റെ പുതിയ തിയറ്റര്‍ സമുച്ചയം കോഴിക്കോട് ആര്‍പി മാളില്‍ തുറന്നു. ബുധാനാഴ്ച രാവിലെ നടന്ന ചടങ്ങില്‍ നടനവിസ്മയം മോഹന്‍ലാലാണ് തിയറ്റര്‍ കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തത്.
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലൂസിഫറാണ് ഇവിടെ റിലീസിനെത്തുന്ന ആദ്യ സിനിമ. വിഷുവിന് മുന്നോടിയായി മാര്‍ച്ച് 28 ന് ലൂസിഫര്‍ തിയറ്ററുകളിലേക്ക് എത്തുകയാണ്. ആഗോളതലത്തില്‍ വമ്പന്‍ റിലീസ് തീരുമാനിച്ചിരിക്കുന്ന ചിത്രം 43 രാജ്യങ്ങളില്‍ ഒന്നിച്ചെത്തും. യുഎസിലും യുകെയിലും ഒരു മലയാള സിനിമയക്ക് ലഭിക്കുന്ന ഏറ്റവും വലിയ റിലീസാണിത്.
ആഗോളതലത്തില്‍ 3079 ഓളം തിയറ്ററുകളില്‍ സിനിമ എത്തുമെന്നാണ് കരുതുന്നത്. കേരളത്തില്‍ നാനൂറിന് മുകളില്‍ തിയറ്ററുകളിലാണ് ലൂസിഫര്‍ പ്രദര്‍ശിപ്പിക്കുക. രാവിലെ റെക്കോര്‍ഡ് കണക്കിന് ഫാന്‍സ് ഷോ യും സംഘടിപ്പിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ് എന്നിങ്ങനെ മൂന്ന് താരങ്ങളുടെയും
നടന്‍ മുരളി ഗോപിയാണ് ലൂസിഫറിന് വേണ്ടി തിരക്കഥ ഒരുക്കിയത്. ബിഗ് ബജറ്റ് മുതല്‍ മുടക്ക് ആവശ്യമായി വരുന്ന ചിത്രം ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ സംവിധാനത്തിനൊപ്പം നടന്‍ പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്. മഞ്ജു വാര്യരാണ് നായിക.