ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ ഒരാളാണ് ടോവിനോ തോമസ്. സിനിമ പാരമ്പര്യം ഒന്നുമില്ലാതെ സിനിമയിലെത്തി ഇന്നത്തെ യുവതാരങ്ങളിൽ ശ്രദ്ധേയ സ്ഥാനം നേടിയ ടോവിനോ തന്റെ നിലപാടുകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും പൊതു ജനങ്ങൾക്കിടയിൽ പ്രിയങ്കരനാണ്. ഓരോ സിനിമയുടെയും വിജയവും പ്രകടന ഭദ്രതയും ഈ നടനെ നമുക്ക് പ്രിയങ്കരനാക്കുകയാണ്. ടോവിനോ തോമസ് എന്ന ആ ഇരിങ്ങാലക്കുടക്കാരൻ കണ്ട സ്വപ്‌നങ്ങൾ ഓരോന്നായി യാഥാർഥ്യമാകുകയാണ്..
ടോവിനോയുടെ അടുത്ത ചിത്രം കൽക്കി ആണ്. ചിത്രത്തിന്റെ ഷൂട്ട് എറണാകുളത്തു തുടങ്ങി. നായകനായ ടോവിനോ തന്നെയാണ് ഫസ്റ്റ് ക്ലാപ്പ് അടിച്ചത്. ആലുവ മണപ്പുറം ശിവ ക്ഷേത്രത്തിൽ വച്ചാണ് ഇന്ന് പൂജ കഴിഞ്ഞ് ഷൂട്ട് തുടങ്ങിയത്. ടോവിനോയുടെ ആദ്യത്തെ മാസ്സ് എന്റെർറ്റൈനെർ ആയിരിക്കും ചിത്രം. പോലീസ് വേഷത്തിലാണ് താരം ചിത്രത്തിൽ എത്തുന്നത്. ഇതിനായി മേക്ക് ഓവറും താരം നടത്തിയിട്ടുണ്ട്.
ലിറ്റിൽ ബിഗ് ഫിലിമ്സിന്റെ ബാനറിൽ സുവിന് കെ വർക്കി, പ്രശോഭ് കൃഷ്ണൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രവീൺ പ്രഭാറാം ആണ്. സുജിൻ സുജാതൻ, പ്രവീൺ പ്രഭാറാം എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കല്‍ക്കിയിലെ കഥാപാത്രത്തിനായി കഠിനമായ വര്‍ക്കൗട്ട് ടോവിനോ നേരത്തെ തുടങ്ങിയിരുന്നു. തീവണ്ടി എന്ന ചിത്രത്തിനു ഛായാഗ്രഹണം ഒരുക്കിയ ഗൗതം ശങ്കർ ആണ് സിനിമാട്ടോഗ്രഫി കൈകാര്യം ചെയ്യുന്നത്. രഞ്ജിത് കുഴുർ എഡിറ്റിംഗും നിർവഹിക്കുന്നു…