Breaking News
Home / Lifestyle / സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തിയ ആ കല്യാണ കുറുപ്പ്

സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തിയ ആ കല്യാണ കുറുപ്പ്

വിവാഹം ഏവരുടെയും ഒരു സ്വപ്നമാണ്. കുടുംബാംഗങ്ങളെല്ലാം ഒത്തുചേർന്ന് തീരുമാനമെടുത്ത നടത്തുന്ന ഒരു മംഗള കർമം. എന്നാൽ വിവാഹം സ്വന്തം ഉത്തരവാദിത്തമായി മാറിയ യുവതിയുടെ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തിയിരുക്കുകയാണ്. അമ്മയും ചെറിയച്ഛനും മറ്റുബന്ധുക്കളുമെല്ലാം പിന്മാറിയതോടെ സ്വന്തം വിവാഹം നടത്തിയ അനുഭവമാണ് നീതു ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്.

നീതുവിന്റെ കുറിപ്പ് ഇങ്ങനെ,

“കല്യാണത്തിന് പൈസ ഒന്നും തരില്ല വേണമെങ്കിൽ പേരിനു ഒരാളായി കൂടെനിൽക്കാമെന്ന് പറഞ്ഞു അമ്മയും ചെറിയച്ഛനും പിന്മാറിയതോടെ ശരിക്കും ഞാൻ ഒറ്റപെട്ടു പോയി. സ്വന്തം വിവാഹം എന്നത് എന്റെ മാത്രം ഉത്തരവാദിത്തമായി മാറിയെന്ന് എനിക് അപ്പോഴാണ് മനസിലായത്. എന്റെ മുന്നിൽ അന്ന് രണ്ടു വഴികളാണ് ഉണ്ടായിരുന്നത്. ഒന്ന് കല്യാണം അതല്ലെങ്ക്ല് ലീവിങ് ടുഗെതെർ ജീവിതം.

എന്നാൽ എനിക് ലീവിങ് ടുഗെദറിൽ വിശ്വാസമില്ലായിരുന്നു. അമ്പലത്തിൽ വെച്ച വിവാഹം കഴിക്കണമെന്ന അതിയായ മോഹവും എനിക്കുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഞാൻ ആദ്യത്തെ വഴി തിരഞ്ഞെടുത്തു. ഒരു ചെറിയ മാലയും ജിമ്മിക്ക് കമ്മലും ഒരു മോതിരവും പിന്നെ ബാങ്കിലുള്ള കുറച്ചു കശുമായിരുന്നു എന്റെ ആകെ സമ്പാദ്യം. വനിതാ മാഗസിനിൽ വെഡിങ് പ്ലാൻ എന്ന ഒരു പംക്തി ആ ഇടക്ക് ഉണ്ടായിരുന്നു. ലക്ഷങ്ങളും കൊടികളും പൊടിച്ചു കല്യാണം നടത്തുന്നതായിരുന്നു അവയെല്ലാം. യെങ്കിലും സ്വർണമാണ് ആദ്യം വാങ്ങേണ്ടത് എന്ന് എനിക് മനസിലായി. ഇതിനിടെ അമ്മയും ചെറിയച്ഛനും നിശ്ചയം വെക്കാൻ തീരുമാനിച്ചു.

15 ആളുകൾ ആയിരുന്നു നിശ്ചയത്തിന് എത്തിയത്. അവര്ക് അപ്പവും ചിക്കൻ കറിയും കൊടുത്തു. മുഹൂർത്തവും കുറിച്ചു. നിശ്ചയത്തിനിടാൻ മുണ്ടും നേര്യതുമാണ് ഞാൻ തിരഞ്ഞെടുത്തത്. വില കുറവായിരുന്ന അതിനു യെന്നതായിരുന്നു കാരണം. 270 രൂപ. ബാങ്കിൽ ഉള്ള പൈസയിൽ നിന്ന് ഒന്നര പവന്റെ താലിയും മാലയും മോതിരവും വാങ്ങി. ഒപ്പം എന്റെ പേടിയും കുടി. കൈൽ വളരെ കുറച്ചു പണം മാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാ പെൺകുട്ടികളെ പോലെ എനിക്കും ഉണ്ടായിരുന്നു വിവാഹത്തെ പറ്റി ഒരുപാട് സങ്കല്പങ്ങൾ.

തല നിറയെ പൂചൂടി പട്ടുസാരി ഉടുത്ത് ആഭരങ്ങൾ അണിഞ്ഞു നാടും വീടും അറിഞ്ഞുള്ള ഒരു വിവാഹമായിരുന്നു എന്റെ സ്വപ്നം. എന്നാൽ എന്റെ വിവാഹ സമയത്തെങ്കിലും കൂടെ ഉണ്ടാകുമെന്ന് കരുതിയ ബന്ധുക്കൾ മാറി നിന്നത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അമ്മയോടുള്ള പിണക്കമായിരുന്നു അതിനു കാരണം. അല്ലെങ്കിൽ എന്റെ വിവാഹം ഒരു ബാധ്യതയായി മാറും എന്നവർ കരുതിയിരിക്കാം. കല്യാണ സാരി എടുക്കാൻ പോയത് ഞാനും വല്യമ്മയും കൂടിയായിരുന്നു. കല്യാണ സാരി എന്ന കേട്ടപ്പോൾ സെയിൽസ് ഗേൾ വിലപിടിപ്പുള്ള സാരികൾ ഞങ്ങള്ക് മുന്നിൽ വിരിച്ചു’ കുറഞ്ഞത് മതി എന്ന് പറഞ്ഞു അവസാനം അവർ ഇളം ഓറഞ്ചിൽ ചീറിയ കേശവും കാലുമുള്ള ഒരു സാരി കാണിച്ചിട്ട് ചെറിയ നീരസത്തോടെ പറഞ്ഞു ഇതിനു 750 രൂപയാണ്.

ഇതിൽ കുറഞ്ഞ സാരി ഇവിടെ ഇനി ഇല്ല എന്. അവസാനം അതുതന്നെ വാങ്ങിച്ചു. അതിന്റെ ഭംഗിയോ വിലയോ എനിക്ക് ഒരു പ്രശ്നമല്ലായിരുന്നു അപ്പോൾ. കല്യാണത്തിന് ഉടുക്കാൻ ഒരു സാരി. അത്രമാത്രം. അങ്ങനെ തല നിറയെ പൂ വെച് സാരിയുടുത്തു ഞാനും ഒരു കല്യാണ പെണ്ണായി. എന്നെ സംബന്ധിച്ചിടത്തോളം അതെന്റെ സ്വപ്ന സാഷാത്കാരം ആയിരുന്നു. പ്രൗട് ഓഫ് നീതു എന്നു അഹങ്കാരത്തോടെ ആയിരംവട്ടം പറഞ്ഞ നിമിഷമായിരുന്നു അത്. അമ്പലത്തിൽ വെച്ചായിരുന്നുള് വിവാഹം. വണ്ടി ക്യാഷ് രണ്ടായിരത്തി അഞ്ഞൂറു രൂപ. പന്ത്രണ്ടു പേരാണ് വിവാഹത്തിന് പങ്കെടുത്തത്.

അത് കൊണ്ട് തന്നെ ഭക്ഷണ ചിലവ് അറുനൂറ്റി അമ്പത് രൂപയിൽ ഒതുങ്ങി. ചെറുക്കന്റെ വീട്ടിൽ കയറുമ്പോൽ നിലവിളക്ക് വേണ്ടത് കൊണ്ട് 160 രൂപയുടെ ഒരു വിളക്കും വാങ്ങി. എല്ലാം കഴിഞ്ഞു കൈൽ ഉണ്ടായിരുന്നത് അഞ്ഞൂരു രൂപ. ബന്ധുക്കളുമായി അത്ര രസത്തിൽ അല്ല എന്ന് പറയുമ്പോ ഓടിപോയാണോ കെട്ടിയതെന്നും പറഞ്ഞു താലി പിടിച്ചു നോക്കി സ്വർണം തന്നെ ആണോ എന്ന ഉറപ്പുവരുത്തുന്നവർ ഉണ്ട്. അവരോടൊന്നും മറുപടി പറയാൻ മെനക്കെടാറില്ല എന്നതാണ് നേര്.

കൂട്ടുകാരുടെ കല്യാണ ഫോട്ടോകൾ കാണുമ്പോൾ ഒരു ആയിരം രൂപ ഇല്ലാത്തത് കൊണ്ട് ഫോട്ടോ എടുക്കാതെ പോയ എന്റെ കല്യാണത്തെ കുറിച്ച് ഞാൻ ഓർക്കാറുണ്ട്. ബന്ധുക്കൾ ഇല്ലാത്തവരുടെ ഓരോരുത്തരുടെയും വിവാഹം ഇങ്ങനൊക്കെ തന്നെ . അധികം നിറമില്ലാത്ത ഇവരുടെ കല്യാണത്തിന് ശേഷം അവർ കണ്ട സ്വപ്നങ്ങൾക്കു നിറങ്ങൾ വെക്കും എന്നതാണ് ഇങ്ങനെ നടക്കുന്ന കല്യാണങ്ങളുടെ പ്രത്യേകത.”

എന്ന് സ്വന്തം കല്യാണം സ്വന്തമായി നടത്തിയ ഒരു യുവതി.

About Intensive Promo

Leave a Reply

Your email address will not be published.