വെള്ളിത്തിരയിൽ നിന്നും ജനസമക്ഷത്തേക്ക് എത്തിയ വ്യക്തിയാണ് സുരേഷ് ഗോപി. ഒരിടവേള കഴിഞ്ഞ് സിനിമയിലും സജീവമാകാൻ ഒരുങ്ങുകയാണ് സുരേഷ് ഗോപി. മലയാള സിനിമയി ഒരു കാലത്ത് യുവാക്കളെ കോരിത്തരിപ്പിച്ച ആക്ഷൻ കിംഗ് സുരേഷ് ഗോപി ഇന്നത്തെ സാഹജര്യത്തിൽ വീണ്ടും സിനിമയിൽ കുതിക്കുമോ ഒരു പുലിയെ പോലെ എന്ന ചോദ്യത്തിന് ആദ്ദേഹം വിശദമായ മറുപടി നൽകി..
“എന്റെ പരിമിതമായ കഴിവിൽ ദൈവമാണ് എന്നെ നടനാക്കി മാറ്റിയത്. അതിനെനിക്ക് കളങ്കമില്ലാത്ത ആരാധക വൃന്ദമുണ്ടായി. എന്റെ ഫാൻ ക്ലബ് അല്ലെങ്കിലും ലാലിന്റെയും മമ്മൂക്കയുടെയും ആരാധകർ എന്റെയും ആരാധകരാണ്. അതൊക്കെ തന്നത് ദൈവമാണ്. സത്യത്തിൽ ഞാൻ പോലും ആഗ്രഹിക്കാതെയാണ് രാഷ്ട്രീയത്തിൽ കടക്കേണ്ടിവന്നത്. ഞാൻ തിരിച്ചറിഞ്ഞ ജനഹിതമാണത്. അന്ന് ഞാൻ നടുവൊടിച്ച് ഉണ്ടാക്കിയത് ഒരുപാട് പേർക്ക് ആശ്വാസമായിരുന്നു.
ഇന്ന് ഗവണ്മെന്റ് പിരിച്ചെടുക്കുന്ന പണം കൊണ്ട് കുറേ നന്മകൾ ചെയ്യാൻ സാധിക്കുന്നു. കഴിഞ്ഞ ഇരുപത് വർഷമായി പൊതുരംഗത്ത് പ്രവർത്തിക്കുന്ന ഒരു കലാകാരന് കിട്ടിയ അംഗീകാരമാണത്. അതുവഴി രാഷ്ട്രീയ മത ചിന്തകൾക്കപ്പുറം ഒരു പാലമിട്ട് ജനങ്ങൾക്കുവേണ്ടി പലതും ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. അത് മറ്റൊരു മുന്നേറ്റം, കുതിപ്പെന്ന് പറയാൻ പറ്റില്ല. ആ മുന്നേറ്റം ശക്തിപ്പെട്ടുകൊണ്ടേയിരിക്കും. – സുരേഷ് ഗോപി മാതൃഭൂമി star & style മാഗസിൻ അഭിമുഖത്തിൽ പറഞ്ഞത്.