Breaking News
Home / Lifestyle / ലൈംഗികമായി വിദ്യാര്‍ഥികളെ പീഡിപ്പിച്ച യുവ ടീച്ചര്‍ നിത്യ അറസ്റ്റില്‍

ലൈംഗികമായി വിദ്യാര്‍ഥികളെ പീഡിപ്പിച്ച യുവ ടീച്ചര്‍ നിത്യ അറസ്റ്റില്‍

തമിഴ്‌നാട്ടിലെ തിരുവണ്ണാമല ആരണിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍. ആരണി കാമരാജര്‍ നഗര്‍ സ്വദേശിനി നിത്യ (30) ആണ് അറസ്റ്റിലായത്.

സ്‌കൂള്‍കുട്ടികള്‍ക്കൊപ്പം മൊബൈലില്‍ എടുത്ത മോശം ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകള്‍ സഹിതം ഇവരുടെ ഭര്‍ത്താവ് ഉമേഷ് കുമാര്‍ കലക്ടര്‍ക്കു നേരിട്ടു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.

കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നു ജില്ലാ സാമൂഹിക ക്ഷേമ വകുപ്പ് സംഭവത്തില്‍ നേരത്തേ അന്വേഷണം ആരംഭിച്ചിരുന്നു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റും കേസെടുത്തു. 2014 മുതല്‍ 2017 വരെ ഇവര്‍ 14നും 17നും ഇടയില്‍ പ്രയമുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളോടു സഭ്യമല്ലാത്ത രീതിയില്‍ പെരുമാറിയതിനും, മോശം ചിത്രങ്ങള്‍ പകര്‍ത്തിയതിനും തെളിവുകള്‍ ലഭിച്ചതായി പൊലീസും അറിയിച്ചു.

വിദ്യാര്‍ഥികളോടു മോശമായി പെരുമാറിയതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവരെ പല സ്‌കൂളുകളില്‍ നിന്നും സ്ഥലം മാറ്റിയിരുന്നതായും കണ്ടെത്തി. പോക്സോ അടക്കമുള്ള കുറ്റങ്ങളാണു നിത്യയ്ക്കെതിരെ ചുമത്തിയത്.

തിരുവണ്ണാമല മഹിളാ കോടതിയില്‍ ഹാജരാക്കിയ നിത്യയെ ഏപ്രില്‍ 4 വരെ റിമാന്‍ഡില്‍ വിട്ടു. നിത്യയെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടതായി ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫിസര്‍ വി. ജയകുമാര്‍ പറഞ്ഞു.

About Intensive Promo

Leave a Reply

Your email address will not be published.