മലയാള സിനിമ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്നു എന്ന് മാത്രമല്ല മോഹൻലാലിനൊപ്പം ആ അരങ്ങേറ്റം എന്നത് കൂടെ ആ ചിത്രത്തിന്റെ പ്രാധാന്യം ഉയർത്തുന്നു. മോഹൻലാൽ ആരാധകർ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഒരു മാസ്സ് എന്റെർറ്റൈനെർ ആയിരിക്കുമെന്നും മോഹൻലാൽ എന്ന നടന്റെ താരമൂല്യത്തെ മാക്സിമം ഉപയോഗിക്കുന്ന ഒന്നാകുമെന്നും അണിയറക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രം 28 നു തീയേറ്ററുകളിൽ എത്തും.
ഒരു വമ്പൻ താര നിര ഒന്നിക്കുന്ന ചിത്രത്തിൽ നടൻ ബൈജു സന്തോഷും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പൃഥ്വിരാജിനെ ചെറുപ്പം മുതൽ അറിയാവുന്ന ഒരാളാണ് ബൈജു സന്തോഷ്. പ്രിത്വി എന്ന സംവിധായകനെ പറ്റി ബൈജു പറയുന്നതിങ്ങനെ ” ഒരാളെ കൊണ്ട് പോലും കൈയിൽ നിന്ന് എന്തെങ്കിലും ഇട്ടു ചെയ്യിക്കാൻ പ്രിത്വി സമ്മതിക്കാറില്ല.
നമ്മൾ എന്തെങ്കിലും അങ്ങനെ ചെയ്താൽ ചേട്ടാ അത് വേണ്ട എന്ന് പറയും. പണ്ടത്തെ പോലെ അല്ല ഇപ്പോഴത്തെ രാജുവിനോട് അത് കുഴപ്പമില്ല എന്ന് പറയാൻ നമുക്ക് പറ്റില്ല.രാജു പറയുന്ന പോലെ മാത്രമേ അവൻ എല്ലാവരെയും അഭിനയിക്കാൻ സമ്മതിക്കു. മോഹൻലാലിനെ കൊണ്ട് പോലും കൈയിൽ നിന്നു ഇട്ട് എന്തെങ്കിലും ചെയ്യാൻ പ്രിത്വി സമ്മതിച്ചു കാണില്ല ”
സ്റ്റീഫൻ നെടുമ്പുള്ളി എന്ന രാഷ്ട്രീയക്കാരനെ മോഹൻലാൽ അവതരിപ്പിക്കുന്ന ചിത്രത്തിലെ താരനിര ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. മഞ്ജു വാരിയർ നായികയാകുന്ന ചിത്രത്തിൽ ടോവിനോ തോമസ്, വിവേക് ഒബറോയ്, ഇന്ദ്രജിത് എന്നിവരും അഭിനയിക്കുന്നുണ്ട്. മോഹൻലാലിൻറെ ആരാധകർക്ക് വേണ്ടിയുള്ള നിമിഷങ്ങൾ ലുസിഫെറിൽ ഒരുപാട് ഉണ്ടാകുമെന്നു തിരക്കഥാകൃത് മുരളി ഗോപി നേരുത്തേ തന്നെ ഉറപ്പ് നല്‍കിയിരുന്നു…