എജ് ഇൻ റിവേഴ്‌സ് ഗിയര് എന്നൊക്കെ പറയുന്ന രീതിയിൽ തന്നെയാണ് മമ്മൂക്കയുടെ ഓരോ ഫോട്ടോയും. ഓരോ ഫോട്ടോയിലും ചെറുപ്പം കൂടി വരുന്ന ഒരു മനുഷ്യൻ എന്ന അപൂർവ ക്യാറ്റഗറിയിലുള്ള മമ്മൂക്കയുടെ ഓരോ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇത്തവണയും അത് പോലെ പുത്തൻ ഫോട്ടോ വന്നിട്ടുണ്ട്.
പ്രായം തളർത്താത്ത .സൗന്ദര്യവും, അഭിനയ ശേഷിയുമുള്ള നമ്മുടെ സ്വന്തം മമ്മുക്ക എന്നും ആരാധകർക്ക് ഒരു ട്രെൻഡ് സെറ്ററാണ്. 67 വയസിനുമേൽ പ്രായമുള്ള നമ്മുടെ ഈ ചുള്ളനെ കണ്ടാൽ ഏറി പോയാൽ 30 വയസ്സ് തോന്നിക്കും. ഓരോ കഥാപാത്രത്തിനോട് ശരീരം കൊണ്ടും ലുക്ക് കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും പ്രേക്ഷകരെ അതിശയിപ്പിച് അഭ്രപാളിയിൽ വരച്ചുകാട്ടുന്ന നടനാണ് മമ്മൂക്ക.
ദുബായിയിൽ ഇശൽ ലൈല എന്ന കൈരളി ടി വി സംഘടിപ്പിച്ച പ്രോഗ്രമിൽ വിശിഷ്ടാതിഥി ആയി മമ്മൂക്ക എത്തിയപ്പോൾ ഉള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മാസ്സ് കാ ബാപ്പ് എന്നും age in reverse gear എന്ന ക്യാപ്ഷ്യനോടെ ആണ് ചിത്രങ്ങൾ വൈറലാകുന്നത്. ചിത്രങ്ങൾ കാണാം