തന്റെ അഭിപ്രായം തുറന്നു പറഞ്ഞതില്‍ ഏറെ വിമര്‍ശനങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും ഇരയാകേണ്ടി വന്ന താരമാണ് പാര്‍വതി. മമ്മൂട്ടി ചിത്രമായ കസബക്കെതിരെയുള്ള പരാമര്‍ശമായിരുന്നു സൈബര്‍ ആക്രമണങ്ങള്‍ക്കു തുടക്കം. പ്രമുഖ ജീന്‍സ് നിര്‍മ്മാതാക്കളായ ലെവിസിന്റെ ‘ഐ ഷേപ്പ് മൈ വേള്‍ഡ്’ എന്ന ടോക് ഷോയില്‍ പങ്കെടുത്ത് തന്റെ നിലപാടുകള്‍ വ്യക്തമാക്കുകയാണ് താരം.
ഞാനല്ല ആദ്യമായി ആ സിനിമയെ വിമര്‍ശിച്ചത്. തനിക്ക് മുന്‍പും ഒരുപാട് പേര്‍ വിമര്‍ശിച്ചിരുന്നു. അന്ന് തനിക്കെതിരെ വന്ന ആക്രമണങ്ങളേക്കാള്‍ തന്നെ വേദനിപ്പിച്ചത് പല സത്രീകളുടെയും നിലപാടാണ്. പുരുഷന്‍ അടിച്ചാല്‍ എന്താണ് കുഴപ്പം എന്ന് വരെ പല സ്ത്രീകളും പറയുന്നത് കേട്ടിരുന്നു. കമന്റുകള്‍ വായിച്ചതിനു ശേഷം താന്‍ എന്താണ് മേളയില്‍ പറഞ്ഞതെന്ന് ഒന്നുകൂടി കണ്ടുനോക്കി. ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും പാര്‍വതി പറയുന്നു.
ഇതുസംബന്ധിച്ച വിവാദങ്ങള്‍ കത്തിനില്‍ക്കേ കുറച്ച് മൗനം പാലിക്കാനും ഇത്തരം വിഷയങ്ങളില്‍ നിന്നും ഇനിയെങ്കിലും ഒഴിഞ്ഞു നില്‍ക്കാനും നിരവധിപ്പേര്‍ ഉപദേശിച്ചു. സിനിമയില്‍ ഒരു ലോബി തന്നെ തനിക്കെതിരെ ഉണ്ടാകുമെന്നുവരെ പറഞ്ഞു. എന്നാല്‍, സിനിമയില്‍ അവസരങ്ങ നഷ്ടപ്പെടുമെന്ന് ഓര്‍ത്ത് എനിക്ക് ഭയമില്ലെന്നും എനിക്ക് അവസരം തന്നില്ലെങ്കില്‍ ഞാന്‍ സിനിമ എടുക്കുമെന്നും പാര്‍വതി പറയുന്നു. ഇഷ്ടപ്പെട്ടാണ് സിനിമ എടുത്തത്. കഴിഞ്ഞ 12 വര്‍ഷമായി സിനിമയില്‍ ഉണ്ടെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.