Breaking News
Home / Lifestyle / ജാതക ദോഷത്തിന്റെ പേരില്‍ എട്ടു വര്‍ഷമായിട്ടും വിവാഹം ശരിയാകാത്ത യുവാവിനു വേണ്ടി സുഹൃത്തിന്റെ കുറിപ്പ്

ജാതക ദോഷത്തിന്റെ പേരില്‍ എട്ടു വര്‍ഷമായിട്ടും വിവാഹം ശരിയാകാത്ത യുവാവിനു വേണ്ടി സുഹൃത്തിന്റെ കുറിപ്പ്

യാതൊരു ദുസ്വഭാവവും ഇല്ലാത്ത സല്‍സ്വഭാവിയാണ് ! ജാതക ദോഷത്തിന്റെ പേരില്‍ എട്ടു വര്‍ഷമായിട്ടും വിവാഹം ശരിയാകാത്ത യുവാവിനു വേണ്ടി സുഹൃത്തിന്റെ കുറിപ്പ്…

വിവാഹം നടക്കാത്ത നിരവധി യുവാക്കളുടെ വിവാഹം നടത്തിക്കൊടുത്തിട്ടുള്ള കഥയാണ് ഫേസ്ബുക്കിന് പറയാനുള്ളത്. ഇപ്പോള്‍ തന്റെ സുഹൃത്തിനു. വേണ്ടി ഒരു യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. എട്ടുവര്‍ഷമായിട്ടും വിവാഹം ശരിയാകാത്ത രാജീവ് ഗോപാലനു വധുവിനെ തേടിയാണ് വിനീഷ് വിനീഷ് വാസുദേവന്‍ എന്നയാള്‍ ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്.

രാജീവിന്റെ ജാതകത്തില്‍ പാപദോഷം ഉണ്ടെന്നും ഇക്കാരണത്താല്‍ എല്ലാ വിവാഹ ആലോചനകളും മുടങ്ങുകയാണെന്നും വിനീഷിന്റെ കുറിപ്പില്‍ പറയുന്നു. ഇനി ജാതിയോ ജാതകമോ സമ്പത്തോ നോക്കുന്നില്ലെന്നും പറഞ്ഞാണ് രാജീവിന്റെ ചിത്രം സഹിതമുള്ള കുറിപ്പ്. സുഹൃത്തിന് അനുയോജ്യമായ ബന്ധം കണ്ടെത്താന്‍ സഹായിക്കാനും വിനീഷ് ആവശ്യപ്പെടുന്നു.

fb പോസ്റ്റ്‌ ഇങ്ങിനെ ‘

ഞാൻ ഈ പോസ്റ്റ് ഇടുന്നത് എൻറെ അയൽക്കാരനും സുഹൃത്തും സഹപാഠിയുമായ രാജീവ് ഗോപാലൻ വേണ്ടിയാണ്. അവൻ ഒരു ഇലക്ട്രിക്കൽ ഡിപ്ലോമ ഹോൾഡർ ആണ്. വീട്ടിൽ അച്ഛനും അമ്മയും ഒരു ജ്യേഷ്ഠനും ആണുള്ളത്, ജ്യെഷ്ഠൻ വിവാഹം കഴിഞ്ഞു മാറി താമസിക്കുന്നു ,ജ്യെഷ്ഠനു ഒരു കുഞ്ഞുണ്ട്. അവൻ 12 വർഷത്തോളം സൗദിയിൽ ഒരു കമ്പനിയിൽ എൻജിനീയറായിരുന്നു ,ഇപ്പോൾ നാട്ടിൽ ബിസിനസ് ചെയ്യുന്നു അത്യാവശ്യം സാമ്പത്തികവും നല്ലൊരു വീടും ഉണ്ട്,

അതിലുപരി ഈ കാലത്ത് യാതൊരു ദുസ്വഭാവവും ഇല്ലാത്ത ഒരു സൽസ്വഭാവി ആണ്. അവനെക്കുറിച്ച് ഞങ്ങടെ നാട്ടിൽ എവിടെ ചോദിച്ചാലും ആരും ഒരു നെഗറ്റീവ് അഭിപ്രായം പറയില്ല. കഴിഞ്ഞ ആറ് എട്ടുവർഷമായി അവനുവേണ്ടി വിവാഹം ആലോചിക്കുന്നു ഒന്നും ഇതുവരെ ശരിയായില്ല (17.03.2019) .കാരണം അവൻറെ ജാതകത്തിലെ പാപദോഷം ,ഇതേ അവസ്ഥ അഭിമുഖീകരിക്കുന്ന ധാരാളം പെൺകുട്ടികളിൽ നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നറിയാം.

ജാതകത്തിന് പേരിൽ എത്രയോ പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും ലൈഫ് ആണ് വേസ്റ്റ് ആയി പോകുന്നത് നിങ്ങളും ഇതുപോലെ മാറി ചിന്തിക്കുകയാണെങ്കിൽ എൻറെ സുഹൃത്തിന് ഒരു ലൈഫ് ഉണ്ടാവും അതിൻറെ കൂട്ടത്തിൽ ആ പെൺകുട്ടിക്കും ഒരു ലൈഫ് ഉണ്ടാകും .ഇനി കുട്ടിയുടെ ജാതിയോ ജാതകം സാമ്പത്തികമോ ഒന്നും നോക്കുന്നില്ല. എൻറെ സുഹൃത്തിന് ചേരുന്ന ഒരു പെൺകുട്ടിയെ കിട്ടുന്നതുവരെ പ്രിയ സുഹൃത്തുക്കൾ ഈ പോസ്റ്റ് ഷെയർ ചെയ്തു മാക്സിമം ആൾക്കാരിലേക്ക് എത്തിക്കുക.

# Contact No: 9188297977,
8281301792

About Intensive Promo

Leave a Reply

Your email address will not be published.