ആരാണ് അശ്വതി ജ്വാല!!!!!
കേരളത്തിൽ തെരുവുകളിൽ അന്തിയുറങ്ങിയിരിന്നവർക്കും തെരുവോരങ്ങളിൽ ഭിക്ഷയാചിച്ചു നടന്നിരുന്നവർക്കും, മാനസികരോഗികൾക്കും തെരുവോരങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടന്നവർക്കും മക്കളാൽ ഉപേക്ഷിക്കപ്പെട്ട അച്ഛനമ്മമാർക്കും , ആരും തിരിഞ്ഞു നോക്കാത്തവർക്ക് ആശ്രയം വേണ്ടവർക്ക് ആദ്യമായി സ്വന്തം വീട്ടിൽ നിന്നും ഒരു അമ്മയും മോളും വീട്ടിൽ ആഹാരം പാചകം ചെയ്തു 10 പൊതി ചോറുമായി അശ്വതിയും ,രേവതിയും തെരുവുകളിൽ പട്ടിണികിടക്കുന്നവർക്കു ആഹാരം കൊണ്ടേ കൊടുത്തിരുന്ന പെൺകുട്ടികളിൽ ഒരാൾ ആണ് അശ്വതി.
അന്ന് ആഹാരം കൊടുത്തു തീർന്നപ്പോൾ ഒരു വൃദ്ധൻ വന്നു ആഹാരം കിട്ടാൻ കൈനീട്ടുകയും പൊതിച്ചോർ തീർന്നതുകൊണ്ടു അദ്ദേഹത്തിന് ചോറ് കൊടുക്കാൻ പറ്റാതെ വരുകയും അദ്ദേഹം അവിടെ ഇരിന്നു ഉണ്ണുകയായിരുന്ന സ്ത്രീയുടെ പൊതിച്ചോർ തട്ടിപ്പറിക്കാൻ ശ്രെമിക്കുകയും അവർതമ്മിൽ തെരുവിൽ അടിപിടി ഉണ്ടാകുകയും ചെയ്തത് കണ്ടു കരഞ്ഞ പെൺകുട്ടി ,പിന്നീട് എല്ലാദിവസവും കൂടുതൽ പൊതിച്ചോടുകൾ നൽകാൻ തുടങ്ങി സഹായത്തിനു ദാരിദ്യം നിറഞ്ഞ ഒരു വീട്ടിലെ അമ്മയും ഇളയമ്മയും ഉണ്ടാക്കി നൽകിയ പൊതിച്ചോറുകൾ തെരുവിൽ നൽകാൻ തുടങ്ങി ,
അന്ന് ഇതുകണ്ട് പലരും ചോദിക്കുകയുണ്ടായി നിങ്ങള്ക്ക് വേറെ പണിയൊന്നും ഇല്ലേ ? നമ്മൾ എല്ലവരും കേട്ടിട്ടുള്ള തിരുവനതപുരം ജനറൽ ഹോസ്പിറ്റലിലെ 9 വാർഡ് അവിടെ ചോറ് കൊടുത്തതിനു അവരെ തെറിയഭിഷേകം ചെയ്യുകയുണ്ടായി അവിടത്തെ രാഷ്ട്രീയ നേതാക്കൾ പിന്നീട് പല രാഷ്ട്രീയ പാർട്ടിക്കാരും അധിക്ഷേപിക്കുകയും ,ആക്രമിക്കുകവരെ ചെയ്തിട്ടുണ്ട് അതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുക ഉണ്ടായി .
അശ്വതിയുടെ ഈ നല്ല പ്രവർത്തി കണ്ടാണ് പിന്നീട് പല രാഷ്ട്രീയ പാർട്ടിക്കാരും ഇന്ന് നാട്ടിലെ ഹോസ്പിറ്റലുകളിൽ ഭക്ഷണം കൊടുക്കാൻ തുടങ്ങിയത്.പിന്നീട് കൂടുതൽ ആളുകൾ അശ്വതിക്ക് പിന്തുണ നൽകുകയും അശ്വതിക്ക് ജനങ്ങളുടെ അഗീകാരം കിട്ടുകയും, കൂടുതൽ ആളുകൾക്ക് ഭക്ഷണം വിതരണം ചെയ്യണമെന്നുള്ള ആഗ്രഹം കൊണ്ട് ജ്വാല എന്നുള്ള സംഘടന ഉണ്ടാക്കുകയൂം ആ സംഘടനയിൽ നിന്നും തെരുവോരങ്ങളിൽ കിടക്കുന്നവർക്കു ജോലികൾ നൽകുകയും, അവർക്കു സ്വന്തമായി വരുമാനം ഉണ്ടാക്കി അവരെ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി ചെറിയ ചെറിയകച്ചവടം തുടങ്ങാൻ സഹായിച്ചു അതിലൂടെ ഇന്നും പതിനായിരക്കണക്കിന് ജനങ്ങൾ ഉപജീവനം കണ്ടെത്തിയിരിക്കുന്നു.
ഇന്നലെ അശ്വതി ആലപ്പുഴയിൽ സ്തനാർത്തി ആയി നില്കുന്നു എന്നുള്ള വാർത്ത സന്തോഷിച്ചു കാരണം അശ്വതി പണ്ട് ഫേസ്ബുക്കിൽ കുറിച്ച വാചകമാണ് ഇനിക്ക് ഓർമ്മവന്നു.”നന്മകളെ കുറിച്ച് നമ്മൾ എല്ലവരും വാതോരാതെ സംസാരിക്കുന്നു പക്ഷെ ഒരു നന്മയെങ്കിലും സമൂഹത്തിൽ ചെയ്തു കാണിച്ചിട്ടല്ലേ നമ്മൾ സംസാരിക്കേണ്ടത്”.അശ്വതിക്ക് എന്റെ എല്ലവിധ ആശംസകളും.
ഫോട്ടോയിൽ കാണുന്നതാണ് ‘അശ്വതി’ അശ്വതിക്ക് ആഹാരം പാചകം ചെയ്തു പൊതിച്ചോറിൽ കെട്ടി കൊടുത്തിരുന്ന ആ’അമ്മയും ‘ഈശ്വരൻ അനുഗ്രഹിക്കട്ടെ ഈ അമ്മയെയും മോളെയും ❤ ❤