ഇന്നലെ പുറത്തു വന്ന പതിനെട്ടാം പടിയിലെ മമ്മൂട്ടിയുടെ കിടിലൻ സ്റ്റിൽ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ശ്രീനാഥ് ഉണ്ണികൃഷ്ണൻ എടുത്ത ചിത്രം മമ്മൂട്ടി ആരാധകർ മാത്രമല്ല മറ്റുള്ളവരും നെഞ്ചേറ്റി കഴിഞ്ഞു. അതിരപ്പള്ളിയുടെ സൗന്ദര്യത്തെ ബാക് ഗ്രൗണ്ട് ആക്കി കട്ട കലിപ്പ് ലൂക്കിലെ മമ്മൂട്ടിയുടെ ചിത്രം വർണ്ണിക്കാൻ വാക്കുകൾ ഇല്ല എന്നാണ് സോഷ്യൽ മീഡിയ ഒരേ സ്വരത്തിൽ പറയുന്നത്.
–
–
ഫോട്ടോ വൈറലായതോടെ സോഷ്യൽ മീഡിയയിലെ ട്രോളുകളിലും ഈ ഫോട്ടോ കടന്നു കൂടിയിട്ടുണ്ട്. മീമുകളിലെ പ്രധാന താരങ്ങളായ രമണൻ അടക്കമുള്ളവർ കടന്നു വരുന്ന പതിനെട്ടാം പടി ട്രോളുകൾ വലിയ രീതിയിൽ പുറത്തു വരുന്നുണ്ട്. കെ സുരേന്ദ്രൻ മുതൽ മൈക്കൽ ജാക്സൺ വരെ ഇത്തരത്തിൽ പതിനെട്ടാം പടി സ്റ്റിലിൽ കടന്നു കൂടി ട്രോളുകളിലൂടെ കൈയടി നേടുന്നുണ്ട്. അത്തരത്തിലുള്ള കുറച്ചു ട്രോളുകൾ കാണാം.
–
–
–
നിരവധി നല്ല സിനിമകൾ പ്രേക്ഷകർക്ക് നൽകിയ പ്രൊഡക്ഷൻ ഹൗസാണ് ഓഗസ്റ്റ് സിനിമാസ്. ഓഗസ്റ്റ് സിനിമാസ് നിർമിക്കുന്ന അടുത്ത ചിത്രമാണ് പതിനെട്ടാം പടി. ശങ്കർ രാമകൃഷ്ണൻ ആദ്യമായി ഒരു മുഴുനീള ചിത്രത്തിൽ സംവിധായകന്റെ മേലങ്കി അണിയുന്ന സിനിമയിൽ ഒരുപിടി പുതുമുഖങ്ങളോടൊപ്പം മമ്മൂട്ടിയും പ്രധാന വേഷത്തിൽ എത്തും. ആദ്യം ഒരു കാമിയോ റോൾ ആയിരുന്നു മമ്മൂട്ടിയുടേത് എന്ന് കേട്ടിരുന്നെങ്കിലും പിന്നീട് അത് മുഴുനീള കഥാപാത്രമായി മാറി.
–
–