കരൾ രോഗം ബാധിച്ച ഗോവിന്ദമുട്ടം സ്വദേശി ഓമനക്കുട്ടന്റെ ചികിത്സാധന സമാഹരണത്തിനായി കായംകുളത്ത് ഇന്നലെ 12 മണിക്കൂർ പാടി ലഭിച്ച Rs.51000 കനിവിന്റെ വാനമ്പാടി പ്രിയ അച്ചു Priya Achu ആ കുടുംബത്തിന് രാത്രി തന്നെ കൈമാറുന്നു.
സ്വന്തം ശാരീരിക അവശതകൾ അവഗണിച്ച് എറണാകുളത്ത് നിന്നും കായംകുളം വരെ എത്തി പ്രോഗ്രാം നടത്തിയപ്പോൾ ഇടക്കൊരു പോലീസ് സാർ സ്ഥലത്ത് എത്തി കുറച്ചു പ്രശ്നങ്ങൾ ഉണ്ടാക്കി പ്രോഗ്രാം നിർത്തി വെപ്പിച്ചു. നേരത്തെ തന്നെ പ്രോഗ്രാം ചെയ്യാൻ ഉള്ള പോലീസ് sanction എടുത്തിരുന്നതുമാണ്. എന്നാൽ പ്രിയക്ക് ഉള്ള ജനങ്ങളുടെ സപ്പോർട്ട് ആ സാറിന് അറിയില്ലാരുന്നു. ഉടൻ തന്നെ ജനപ്രതിനിധികൾ ഇടപെട്ട് പ്രോഗ്രാം തുടരാൻ സാധിച്ചു.
ഇത് പോലെ ഉള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരോട് ഒരു അപേക്ഷ ഉണ്ട് നിങ്ങളാ പെൺകുട്ടിയുടെ നന്മ മനസ്സ് തിരിച്ചു അറിയുന്നില്ലേലും ഉപദ്രവിക്കാതെ ഇരുന്നൂടെ?
ഈ ചാരിറ്റി പ്രോഗ്രാമിൽ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവർക്കും അഭിനന്ദനങ്ങൾ. അത് പോലെ തന്നെ പ്രിയക്കൊപ്പം ഈ പ്രവർത്തനങ്ങളിൽ ആത്മാർത്ഥമായി സഹകരിക്കുന്ന Team മെമ്പേഴ്‌സനും പൂജാവിഷന്റെ അഭിനന്ദനങ്ങൾ.
നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ..