ഫിറോസ് കുന്നം പറമ്പിൽ
ഇരുട്ടിൻെറ കരിമ്പുടം പുതച്ച ബാല്യം.പട്ടിണിയും ദാരിദ്ര്യവും കൊണ്ട് മേൽക്കൂര കെട്ടിയ ഒരു കുടുംബം.
പട്ടിണി കിടക്കുന്ന മക്കൾക്ക്
അന്നം തേടി ഉമ്മ തൊട്ടടുത്ത വീടുകളിൽ ജോലിക്ക് പോകുമ്പോൾ തൻെറ സഹോദരങ്ങളെ നോക്കി,
വിതുമ്പുന്ന ഹൃദയത്തോടെ നെടുവീർപ്പിടുന്ന ഒരു പയ്യൻ.
ചെറ്റക്കുടിലിൽ അന്തിയുറങ്ങി,
പട്ടിണിയോടും ,ദാരിദ്ര്യത്തോടും മല്ലടിച്ച് ആ പയ്യൻ ബാല്യവും,
കൗമാരവും താണ്ടി
യൗവ്വനത്തിൻെറ
ചോരത്തിളപ്പിലെത്തി.
അവൻ നടന്ന് നീങ്ങിയ വഴികളിൽ
നിറയെ കൂർത്ത കരിങ്കൽ ചീളുകളും,നട്ടാൽ വിഷം തീണ്ടുന്ന
കൂർത്ത മുളളുകളും മാത്രം…!
കൂടെ ഉമ്മയും,
സഹോദരങ്ങളും അടങ്ങുന്ന കുടുംബവും…!!
അവിടെ നിന്നും ആ മനസ്സ്
പാകപ്പെടുകയായിരുന്നു.
സമൂഹത്തിലെ നന്മയുടെ ഉറവിടം
കണ്ടെത്താനുളള പാകപ്പെടൽ.
തൻെറ വീട്ടിൽ ഇതാണ്
സ്ഥിതിയെങ്കിൽ ഈ സമൂഹത്തിൽ
ഇതിലും വലിയ വേദന തിന്നുന്നവർ
എത്രമാത്രം പേരുണ്ടാകും എന്ന
ചിന്തയിൽ ഈ യുവാവ് ഈ
സമൂഹത്തിലേക്കിറങ്ങി.
ആ ഇറക്കം നമുക്ക്
വേണ്ടിയായിരുന്നു.
നമ്മുടെ സമൂഹത്തിന്
വേണ്ടിയായിരുന്നു.
ആഴം കാണാത്ത കഴങ്ങളിൽ
പെട്ടുലയുന്ന അശരണർക്ക്
വേണ്ടിയായിരുന്നു.
അറ്റം കാണാത്ത മരുഭൂമിയൽ
പെട്ട് ദിക്കറിയാതെ വഴി
തെറ്റിയവർക്ക് വേണ്ടിയായിരുന്നു.
വേദനയുടെ നീർച്ചുഴിയിൽ
പെട്ടുപോയവരുടെ
വേദനയകറ്റാനായിരുന്നു…!!
മംഗല്യ ഭാഗ്യം സ്വപ്നം പോലും
കാണാൻ അവകാശമില്ലാത്ത
പെൺകുട്ടികൾക്ക് ജീവിതം
നൽകാനായിരുന്നു…!!
ജന്മം നൽകിയ കുഞ്ഞിൻെറ
ജീവൻ നില നിർത്താൻ വേണ്ടി
പ്രയാസ്സപ്പെടുന്ന മാതാപിതാക്കളുടെ
പ്രയാസ്സമകറ്റാനായിരുന്നു….!!
ആരായിരുന്നു അവൻ…..!!
ഹൃദയം മാറ്റിവെക്കാൻ
ഹൃദയം തേടിയവരുടെ
ഹൃദയമാവുകയായിരുന്നു
അവൻ….!!
കരള് കരിഞ്ഞ് പോയവരുടെ
കരളാവുകയായിരുന്നു അവൻ…!!
എങ്ങോട്ടായിരുന്നു അവൻെറ
യാത്ര…!
രാവിലെ വീട്ടിൽ നിന്നും ഇറങ്ങും…!!
വഴിയോരങ്ങളിൽ നിൽക്കുന്നവരെ
നോക്കി പുഞ്ചിരിച്ച്
ആരെയോ തിരക്കി
എങ്ങോട്ടെന്നറിയാത്ത യാത്ര….!!
കിഡ്നി ഇല്ലാത്തവൻെറ
കിഡ്നിയുമായാണ് അവൻ
പലപ്പോഴും യാത്ര ചെയ്തത്….!!
ഏതോ പെൺകുട്ടിക്കുളള
വിവാഹത്തിനണിയാനുളള
സാരിയുമായിട്ടായിരുന്നു അവൻെറ
യാത്ര.
എവിടെയോ കാത്തിരിക്കുന്ന ഒരു
രോഗിക്ക് മരുന്നും പണവുമടങ്ങിയ
ബാഗുമായിട്ടായിരുന്നു അവൻെറ
യാത്ര …!!
എന്തായിരുന്നു അവൻെറ ആയുധം…!!
കൈയിൽ പിടിച്ചാലൊതുങ്ങുന്ന
ഒരു ആൻഡ്രോയ്ഡ് മൊബൈൽ ഫോണും,ചുണ്ടിൽ നിറയുന്ന
പുഞ്ചിരിയും മാത്രം…!!
ഏതാണ് അവൻെറ യുദ്ധ ഭൂമി…!
സോഷ്യൽ മീഡിയ.
അവനവിടെ പുതിയ യുദ്ധക്കളം
തീർത്തു.പോരാട്ടത്തിൻെറ വീറും
വീര്യവും അവൻ ആർജ്ജിച്ചെടുത്തു.
ആരായിരുന്നു പടയാളികൾ…!!
കടൽ കടന്ന് അന്നം തേടിപ്പോയ
പ്രവാസികളും നന്മ വറ്റിയിട്ടില്ലാത്ത സ്വദേശികളും…..
ആർദ്രതയും,കരുണയും നിറഞ്ഞ
ദയാലുക്കളായ പ്രവാസികൾ…!!
പാതി രാത്രിയിൽ അവനിടുന്ന
ലൈവുകൾക്ക് വേണ്ടി പ്രവാസികൾ
കാത്തിരുന്നു…!!
മണിക്കൂറുകളോളം അവർ അവനെ
കേട്ടു..!!
അവനെ കണ്ടു…!!
പത്തും,നൂറും,ആയിരവും,
പതിനായിരവും കടന്ന് ലക്ഷങ്ങൾ
അവൻെറ ലക്ഷ്യത്തോടൊപ്പം
നടന്നു…!!!
അവർ അവനെ വിശ്വസിച്ചു.
ചോദിക്കുമ്പോൾ
ചോദിച്ചതിനേക്കാൾ കൂടുതൽ
നൽകി.
അർഹതപ്പെട്ടവരുടെ
കൈകളിൽ അവനതെത്തിച്ചു.
അധികം വന്നവ തിരികെ നൽകി.
ചിലപ്പോൾ വേറെ സഹായിച്ചു…!!
നന്മയുടെ കേദാര ഭൂമിയായി അവൻ വളർന്നു…!!
ആകാശത്തോളം പേരും പെരുമയും
നേടി അവൻ ശ്രദ്ധാലുവായി.
അപ്പോഴും അവൻ ഭൂമിയോളം
വിനയാന്വിതനായി.
സ്നേഹ മധു മാത്രം പകർന്നു
നൽകുന്ന പാന പാത്രമായി….!!
അതേ…!!!
അവനാണ് !!!!!
ഫിറോസ് കുന്നംപറമ്പിൽ….!!!
പാലക്കാട് ആലത്തൂർ ,കുന്നംപറമ്പിൽ ഫിറോസ് എന്ന
മനുഷ്യ സ്നേഹത്തിൻെറ
കാരുണ്യ രൂപം…!!