മെല്‍ബണ്‍: മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രിയുടെ തലയില്‍ കൗമാരക്കാരന്‍ മുട്ട എറിഞ്ഞു. വീഡിയോ വൈറലാതോടെ 17 വയസുകാരന് സമൂഹമാധ്യമങ്ങളില്‍ അഭിനനന്ദന പ്രവാഹമാണ്. കൗമാരക്കാരനെപ്പറ്റിയുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങള്‍ വഴി ഉപയോക്താക്കള്‍ ഇയാളുടെ വിവരങ്ങള്‍ ശേഖരിച്ചു. വില്‍ കൊനെലി എന്ന 17 കാരനാണ് മന്ത്രിയുടെ തലയില്‍ മുട്ട എറിഞ്ഞത്.
വില്‍ കൊനെലി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ധാരാളം പേര്‍ അഭിനന്ദിച്ച് രംഗത്ത് എത്തി.#eggboy എന്ന ഹാഷ്ടാഗും സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കഴിഞ്ഞു. ആസ്ട്രേലിയന്‍ സെനറ്റര്‍ ഫ്രേസര്‍ ആനിംഗിന്റെ തലയിലാണ് കൗമാരക്കാരന്‍ മുട്ട എറിഞ്ഞത്.
മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു ആനിംഗ്. ന്യൂസിലാന്‍ഡിലെ രണ്ട് മുസ്ലീം പള്ളിയിലുണ്ടായ വെടിവയ്പ്പിനെ തുടര്‍ന്ന് ആനിംഗ് മുസ്ലീം വിരുദ്ധമായ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതാണ് കൗമാരക്കാരനെ പ്രകോപിതനാക്കിയതെന്നാണ് സൂചന.
Give #eggboy a medal. pic.twitter.com/JpxurU1OGp
— Alexander Heller (@AFXHeller) March 16, 2019