Breaking News
Home / Lifestyle / ലോകത്തിൻ്റെ വിവിധ മേഖലകൾ കയ്യടക്കിയ സാംസങ്ങിൻ്റെ കഥ

ലോകത്തിൻ്റെ വിവിധ മേഖലകൾ കയ്യടക്കിയ സാംസങ്ങിൻ്റെ കഥ

എഴുത്ത് – അബ്ദുൾ മജീദ്.

സാംസങ് എന്ന് കേൾക്കുമ്പോൾ ഗ്യാലക്സി ഫാേണും, ടിവി, വാഷിങ് മെഷീൻ ഇവയൊക്കെ ആണ് എല്ലാർക്കും ഓർമ വരുക. എന്നാൽ ഇതു മാത്രമല്ല, ലോകത്ത് 80ൽ അധികം വൈവിധ്യമാർന്ന ബിസിനസ് മേഖലകളിൽ മുൻപന്തിയിലാണവർ എന്നറിയാമോ? 1938-ൽ കൊറിയയിലെ (ഇപ്പോൾ ദക്ഷിണ കൊറിയയിൽ) ദേഗു എന്ന നഗരത്തിൽ ബ്യൂങ്-ചുൽ ലീ ആരംഭിച്ച സംരംഭം. ആദ്യകാല പേർ സാംസങ് സാംഘോ എന്നായിരുന്നു. ഒരു ചെറിയ സൂപ്പർ മാർക്കറ്റും നൂഡിൽസ് ഉണ്ടാകൂന്ന കമ്പനിയുമായിട്ടായിരുന്നു തുടക്കം. പിന്നീട് പഞ്ചസാര, കമ്പിളി രംഗത്തേക്ക് തിരിഞ്ഞു. പിന്നീടങ്ങോട്ട് കൈവെക്കാത്ത മേഖലകളില്ല.

സാംസങ്ങിന്റെ ആദ്യ കാല ഓഫീസിൽ കൊറിയൻ മീനുകൾ, പച്ചകറികൾ, പഴങ്ങൾ തുടങ്ങിയവ മഞ്ജൂരിയ, ബെയ്‌ജിങ്ങ്‌ എന്നിടങ്ങളിലേക്ക് കയറ്റുമതിയായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ. പത്തു വർഷങ്ങൾക്കുള്ളിൽ നിരവധി മില്ലുകളും മിഠായി കടകളും ആരംഭിച്ച സാംസങ് പിന്നീട് വളർന്നു പന്തലിക്കുകയായിരുന്നു. “സാംസങ്” എന്ന കൊറിയൻ വാക്കിന്റെ അർഥം മൂന്നു നക്ഷത്രങ്ങൾ എന്നാണ്.

1969-ൽ സാംസങ്-സാന്യോ ഇലക്ട്രോണിക്സ് തുടങ്ങിയതാണ് സാംസങ്ങിനെ ഇലക്ട്രിക്കൽ ഉല്പന്നങ്ങളുടെ വ്യാപാരത്തിലേക്ക് എത്തിച്ചത് (1977-ൽ ഇതിനെ സാംസങ് ഇലക്ട്രോണിക്സ് എന്ന ശൃഖലയുമായി ലയിപ്പിച്ചു). 1970-ൽ ബ്ലാക്ക്&വൈറ്റ് ടി.വി. നിർമ്മിച്ചുകൊണ്ട് ഇലക്ട്രോണിക്സ് മേഖലയിലേക്ക് പ്രവേശിച്ചു. തുടർന്ന് ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, കളർ ടി.വി., മൈക്രോവേവ് അവൻ, കമ്പ്യൂട്ടർ (1983) തുടങ്ങിയ ഗൃഹോപകരണങ്ങളുടെ നിർമ്മാണം ആരംഭിച്ചു.

1987-ൽ ലീ അന്തരിച്ചപ്പോൾ സാംസങ് സാംസങ് ഗ്രൂപ്പ്, ഷിൻസെഗേ ഗ്രൂപ്പ്, സി.ജി. ഗ്രൂപ്പ്, ഹൻസോൾ ഗ്രൂപ്പ് എന്നീ നാല് കമ്പനികളായി തിരിഞ്ഞു. ഇവയൊന്നും ഇപ്പോൾ സാംസങ് ഗ്രൂപ്പുമായി ബന്ധം തുടരുന്നില്ല. സാംസങ് ഇലക്ട്രോണിക്സ് : ലോകത്തിലെ ഏറ്റവും വലിയ ഇൻഫർമേഷൻ ടെക്‌നോളജി കമ്പനി. സാംസങ് ഹെവി ഇൻഡസ്ട്രി : ലോകത്തിലെ നാലാമത്തെ വലിയ കപ്പൽ നിർമ്മാണ കമ്പനി. സാംസങ് എഞ്ചിനീയറിങ്ങ് & C&T : ലോകത്തിലെ പത്താമത്തെ വലിയ കൺസ്ട്രക്ഷൻ കമ്പനി. സാംസങ് ലൈഫ് ഇൻഷൂറൻസ് : ലോകത്തിലെ ഒൻപതാമത്തെ വലിയ ഇൻഷൂറൻസ് കമ്പനി. സാംസങ് എവർ ലാൻഡ് : അമ്യൂസ്മെന്റ് പാർക്കുകൾ. ഷീൽ വേൾഡ് വൈഡ് : ലോകത്തിലെ പത്താമത്തെ വലിയ അഡ്വർടൈസിംഗ് കമ്പനി (പരസ്യങ്ങൾ).

ഇന്ന് സാംസങിന് കൊറിയയുടെ സാമ്പത്തിക വളർച്ച, രാഷ്ട്രീയം, കൾച്ചർ, മീഡിയ എന്നിവയിൽ ശക്തമായ സ്വാധീനം ഉണ്ട്. കൊറിയയെ ” ഹാൻ നദിയിലെ അത്ഭുതം” എന്ന് വിളിക്കുന്നതിൽ ഇവർക്കും ഒരു പങ്കുണ്ട്. കൊറിയയുടെ സാമ്പത്തിക രംഗത്തിന്റെ 17% നിയന്ത്രിക്കുന്നത് ഇവരാണ്, ആകെ കയറ്റുമതിയുടെ അഞ്ചിലൊരു ഭാഗവും! സാംസങ് എന്നാൽ കൊറിയൻ ഗവർമെന്റ് തന്നെ ആണെന്ന് ആപ്പിൾ അടക്കമുള്ള അമേരിക്കൻ ബിസിനസ് എതിരാളികൾ ആരോപിക്കുന്നു.

സാംസംഗിൻ്റെ മറ്റു ബിസിനസുകൾ: ഇലക്ട്രാേണിക്സ്( മെമ്മറി ചിപ്പ്, പ്രാേസസറുകൾ, കാമറ, മൊബൈൽ ഫോൺ,ബാറ്ററി, ലാപ്ടോപ്പ്, പിസി, സ്റ്റോറേജ്, ഓഡിയോ, ഡിസ്പ്ലേ etc… ), ഹോം അപ്ലെയൻസസ്, റീടൈൽ ഹൈപ്പർ മാർക്കെറ്റുകൾ, മിലിട്ടറി വെപ്പൺസ്, റോബോട്ടുകൾ, കപ്പൽ നിർമ്മാണം, IT സോഫ്റ്റ് വെയർ, ഹോസ്പിറ്റലുകൾ, ഇൻഷൂറൻസ്, ബാങ്കിങ് പെട്രോളിയം, എഞ്ചിനീറിങ് & കൺസ്ട്രക്ഷൻ, വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, കാറുകൾ, വസ്ത്ര ബ്രാൻഡുകൾ, കെമിക്കൽസ്, ഹാേട്ടൽ, റിസോർട്ടുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സിനിമ, മ്യൂസിക്.

1995 ഡിസംബറിൽ വീഡിയോക്കോൺ ഗ്രൂപ്പിലെ വേണുഗോപാൽ ധൂതിന്റെ റീസണബിൾ കമ്പ്യൂട്ടർ സൊല്ല്യൂഷൻസ് പ്രൈവറ്റ് ലി. ന്റെ (RCSPL) ഒപ്പം ചേർന്ന് 51:49 അനുപാതത്തിൽ സാംസങ് ഇന്ത്യൻ വിപണിയിൽ കാല് കുത്തി. 1998-ൽ RCSPL- ന്റെ പങ്ക് 26% ആയി കുറഞ്ഞു. മിച്ചമുണ്ടായിരുന്ന 23% പങ്ക് സാംസങ് 2002 നവംബറിൽ വാങ്ങിച്ചു. ഉത്തരേന്ത്യയിൽ പ്രവർത്തനം ആരംഭിച്ച സാംസങ് തുടർന്ന് ഇന്ത്യ ഒട്ടാകെ അവരുടെ സാന്നിദ്ധ്യം അറിയിച്ചു. 2000-ൽ നോയിഡയിൽ സാംസങ് അവരുടെ ഇന്ത്യയിലെ ആദ്യത്തെ R&D സെന്റ്ർ ആരംഭിച്ചു. ഇതിപ്പോൾ ഇന്ത്യ, മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ തുടങ്ങിയയിടങ്ങളിലേക്കായി പ്രവർത്തിക്കുന്നു.

2002 സെപ്തംബറിൽ ഭാരത സർക്കാരിന്റെ ഇലക്ട്രോണിക്സിലെ മികവിനുള്ള അവാർഡ് നേടി. 2013-ൽ സാംസങ്ങിനു് ഇന്ത്യയിൽ നിന്നുള്ള വരുമാനം ₹38,000 കോടിയായിരുന്നു. സാംസങ്ങിന്റെ ഇന്ത്യയിൽ നിന്നുള്ള വരുമാനത്തിന്റെ നാലിൽ മൂന്ന് ഭാഗവും സ്മാർട്ട്ഫോൺ, ടാബ്ലെറ്റ് വിപണിയിൽ നിന്നാണ്. സാംസങ് ഇന്ത്യയുടെ പ്രസിഡന്റും സീ.ഈ.ഓ.യും ഹ്യുൻ ചിൽ ഹൊങാണ്. ഇന്ത്യൻ സ്മാർട്ഫോൺ വിപണിയുടെ 21.5% സാംസങ്ങിന്റെ പക്കലാണ്. ലോകത്ത് ഏറ്റവും കൂടുതൽ സ്മാർട്ഫോൺ വിൽക്കുന്നത് സാംസങ്ങാണ്. ലോകത്ത് വിൽക്കപ്പെടുന്ന സ്മാർട്ഫോണുകളിൽ 1/3 സാംസങ്ങിന്റേതാണ്. എല്ലാ മിനിട്ടിലും 100-ഓളം സാംസങ് ടി.വി.കൾ വിൽക്കപ്പെടുന്നു. ലോകത്തെ ആദ്യത്തെ ഡിജിറ്റൽ ടി.വി.യും MP3 ഫോണും സാംസങ്ങിന്റേതാണ്.

കൊറിയയിലെ സിയോളിൽ ഗന്നം ജില്ലയിൽ ഉള്ള അവരുടെ വേൾഡ് ഹെഡ് ക്വാർട്ടേഴ്സ്, സാംസങ് ടൗൺ എന്നാണറിയപ്പെടുന്നത്. PSY യുടെ ഗന്നം സ്‌റ്റൈല്ന്റെ അതെ ലോക്കേഷൻ. ബുർജ് ഖലീഫ, ദുബായ്, തായ്പെയ് 101, തായ്പെയ്, തായ്വാൻ പെട്രോണാസ് ട്വിൻ ടവർ, ക്വലാലംപൂർ, മലേഷ്യ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളായ ഇവ മൂന്നും സാംസങ്ന്റെ എഞ്ചിനീയറിംഗ് വിസ്മയങ്ങളാണ്. സാംസങ് എഞ്ചിനീയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ ഡിവിഷനാണു ഇവയെല്ലാം നിര്മ്മിച്ചത്.

സാംസങ് എന്നാൽ കൊറിയൻ ഭാഷയിൽ “മൂന്ന് നക്ഷത്രങ്ങൾ”- Tri- Star (Big, Numerous, Powerful) എന്നാണ്. സാംസങ് ഇലക്ട്രോണിക്സ് ആണ് 2009 മുതൽ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി കമ്പനി. കമ്പനിയുടെ അകെ വരുമാനത്തിന്റെ 70% ഈ ഡിവിഷനിൽ നിന്നാണ്. 80 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഈ വിഭാഗത്തിൽ 370000 പേര് ജോലി ചെയ്യുന്നു. ആപ്പിൾ, സോണി, HTC, നോക്കിയ തുടങ്ങിയ വമ്പന്മാർക് പ്രോസസ്സ്ർ, ബാറ്ററി ചിപ്പുകൾ, ഡിസ്പ്ലേ, മെമ്മറി, ഹാർഡ് ഡിസ്ക് തുടങ്ങിയവ നിർമിച്ചു നൽകുന്നത് ഈ വിഭാഗമാണ്. ലോകത്തെ ഏറ്റവും വലിയ LCD പാനൽ നിർമ്മാതാക്കൾ ആണ് സാംസങ്.

സാംസങ് ടെക് വിൻ വിഭാഗം കൊറിയൻ സൈന്യത്തിന് വേണ്ടി ടാങ്കുകളും മിലിറ്ററി റോബോട്ടുകളും നിർമിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണകമ്പനികളിൽ ഒന്നായ ഷെല്ലിന് വേണ്ടി ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് അഥവാ കടലിൽ മുങ്ങികിടക്കുന്ന liquefied natural gas platform ഉണ്ടാക്കിയതും Samsungs Heavy Industries ആണ്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ പ്രകൃതി വാതക പ്രൊജക്റ്റ് ആയ Sakhalin II സാംസങ് ഹെവി ഇൻഡസ്ട്രീസ് ആണ് നടത്തുന്നത്.

സാംസങ്, KEPC, ഹ്യുണ്ടായ് തുടങ്ങിയ കമ്പനികൾ ചേർന്ന് UAE ൽ 40 ബില്യൺ ഡോളറിന്റെ ന്യൂക്ലീയർ എനർജി പദ്ധതിക്കുള്ള കരാർ ഈയിടെ നേടിയെടുത്തു. അമേരിക്കയിലേ ഒന്റാറിയോയിൽ 6.6 ബില്യൺ $ സോളാർ എനർജി, വിൻഡ് എനർജി പ്രൊജക്റ്റ്, വയാഗ്ര നിർമ്മാതാക്കളായ ഫൈസറുമായി ചേർന്ന് വര്ഷം 100 മില്യൺ $ ചെലവിൽ കാൻസർ ഗവേഷണം ഇവയൊക്കെയാണ് ഇപ്പോഴത്തെ പ്രധാന പ്രോജക്ടുകൾ.

About Intensive Promo

Leave a Reply

Your email address will not be published.