ഇന്നലെ വൈകുന്നേരം ഞാന്‍ ലൈവില്‍ വരുമെന്ന് പറഞ്ഞ് മോഹന്‍ലാല്‍ എത്തിയിരുന്നു. മോഹന്‍ലാലിന്റെതായി റിലീസിനെത്താന്‍ പോവുന്ന ലൂസിഫറിലെ വിശേഷങ്ങളും മറ്റും പറയാനായിരുന്നു ലൈവ്. ആദ്യം നടന്‍ പൃഥ്വിരാജും പിന്നാലെ തമിഴ് നടന്‍ സൂര്യയും ലൈവിലെത്തിയിരുന്നു. മോഹന്‍ലാലിനെ കുറിച്ചുള്ള അനുഭവങ്ങളും മറ്റും പറഞ്ഞാണ് ഇരു താരങ്ങളും മടങ്ങിയത്. അതിന് പിന്നാലെയാണ് മഞ്ജു വാര്യരും ലൈവില്‍ ജോയിന്‍ ചെയ്തത്.
മഞ്ജു വന്ന് പോയതിന് പിന്നാലെ എത്തിയത് നടൻ ടൊവിനോ തോമസായിരുന്നു. ശേഷം നിർമാതാവ് ആന്റണി പെരുമ്പാവൂരും ലൈവിലെത്തിയിരുന്നു. ലാലേട്ടനൊപ്പം നടന്ന് മടുത്തോ എന്ന് അവതാരകൻ ആന്റണിയോട് ചോദിച്ചിരുന്നു. എന്നാൽ ഇതിന് മാസ് ഡയലോഗ് പറഞ്ഞ് ആന്റണി കൈയടി വാങ്ങിയിരിക്കുകയാണ്. ഒപ്പം ലാലേട്ടന്റെ കൗണ്ടർ ഡയലോഗുമുണ്ടായിരുന്നു.
മഞ്ജു പറയുന്നത്….
കാവിലെ ഭഗവതി പ്രത്യക്ഷപ്പെട്ടത് പോലെയുണ്ടല്ലോ എന്ന് ആറാം തമ്പുരാനിലെ ഡയലോഗ് പറയിപ്പിച്ച് കൊണ്ടായിരുന്നു ലൈവില്‍ മഞ്ജു വാര്യര്‍ തുടങ്ങിയത്. മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും ഡയലോഗ് പറയിപ്പിച്ചിരുന്നു. അവസാനം ഒടിയനെ ഹിറ്റ് ഡയലോഗായ ലേശം കഞ്ഞി എടുക്കട്ടെ മാണിക്യ എന്ന സംഭാഷണവും മഞ്ജുവിനെ കൊണ്ട് പറയിപ്പിച്ചിരുന്നു. കഞ്ഞി മാത്രമല്ല ചമ്മന്തിയും എടുത്തോളാന്‍ പറഞ്ഞ് കൗണ്ടറടിക്കാന്‍ മോഹന്‍ലാലും മറന്നില്ല.
മരക്കാരിൽ ശക്തമായ റോൾ
കുഞ്ഞാലി മരക്കാരില്‍ ലാലേട്ടനും പ്രിയന്‍ സാറും ഒന്നിക്കുമ്പോള്‍ വിസ്മയങ്ങള്‍ മാത്രമാണ് കണ്ടിട്ടുള്ളത്. അതുപോലെ വിസ്മയ ചിത്രങ്ങള്‍ സമ്മാനിച്ച കോംബിനേഷനാണ്. നേരത്തെ ഒന്ന് രണ്ട് അവസരം വന്നെങ്കിലും ഇപ്പോഴാണ് എനിക്ക് ആ അവസരം വന്നത്. ചരിത്ര സിനിമയായ കുഞ്ഞാലി മരക്കാരില്‍ വളരെ ശക്തമായൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അതിന്റെ സന്തോഷത്തിലാണ് താനെന്നും മഞ്ജു പറയുന്നു.
പ്രിയദർശനിയായി മഞ്ജു
പ്രിയദര്‍ശനി രാംദാസ് ആണ് കഥാപാത്രം. സ്റ്റീഫനും പ്രിയദര്‍ശനിയും തമ്മിലുള്ള ബന്ധമെന്താണെന്ന് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ലാലേട്ടന്‍ നായകനാവുമ്പോള്‍ ആ സിനിമ കാണാന്‍ കാത്തിരുന്ന ആളാണ്. അതിനിടെയാണ് ഞെട്ടിക്കുന്നത് പോലെ ഞാനും ആ സിനിമയിലും ഉണ്ടെന്ന് പറഞ്ഞത്. ലൂസിഫറിന് തമിഴിലും ഡബ്ബ് ചെയ്യുന്നത് മഞ്ജു വാര്യാണ്. കൈതപ്പൂവിന്‍ എന്ന പാട്ട് ലാലേട്ടനെ കൊണ്ട് പാടിപ്പിച്ചിരുന്നു. നേരത്തെ അമ്മയുടെ സ്റ്റേജ് ഷോ യില്‍ പാടാന്‍ തനിക്ക് അവസരം ലഭിച്ചു എന്നും മഞ്ജു വെളിപ്പെടുത്തിരുന്നു.
ടൊവിനോ തോമസും
ലൂക്കയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുമായിരുന്നു ടൊവിനോ എത്തിയത്. കൂതറ എന്ന ചിത്രത്തിലും ലൂസിഫറിലും മോഹന്‍ലാലും ടൊവിനോയ്‌ക്കൊപ്പം മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു. കൂതറ എന്ന സിനിമയില്‍ ലാലേട്ടന്‍ വരുമ്പോള്‍ പേടിയായിരുന്നെന്നാണ് ടൊവിനോ പറയുന്നത്. ലാലേട്ടന്‍ എന്ന വ്യക്തിയെ കുറിച്ച് പറയുമ്പോഴും മംഗലശ്ശേരി നീലകണ്ഡന്‍ എന്ന വേഷങ്ങളായിരുന്നു ഓര്‍മ്മ വന്നത്.
ലൂസിഫറില്‍ ലാലേട്ടനൊപ്പം കോംബിനേഷന്‍ സീനുകളൊന്നുമില്ലെന്നാണ് ടൊവിനോ പറയുന്നത്. വെറുതേ കുറേ സിനിമകളില്‍ അഭിനയിക്കുന്നതിലും ഭേദം ഇതുപോലെ എല്ലാവരും കാത്തിരിക്കുന്ന സിനിമയില്‍ അഭിനയിക്കുന്നതാണെന്നും ടൊവിനോ സൂചിപ്പിച്ചു. 21, 22 ലൂസിഫര്‍ ട്രെയിലര്‍ ലോഞ്ചിന് ദുബായില്‍ വരുന്നുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.
ആന്റണി പെരുമ്പാവൂര്‍
സെന്‍സറിംഗിന് വേണ്ടി തിരുവനന്തപുരത്തേക്ക് പോവുകയാണ്. കുഞ്ഞാലി മരക്കാറിന്റെ ഷൂട്ടിംഗ് കഴിഞ്ഞു. രണ്ട് സിനിമകളും വളരെ സന്തോഷം നല്‍കുന്നതാണ്. ഇട്ടിമാണി മേയ്ഡ് ഇന്‍ ചൈന എന്ന സിനിമ തുടുങ്ങുകയാണ്. വരുന്ന മാസം 20 നാണ് ഈ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നത്. ലൂസിഫര്‍ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ റിലീസ് ചെയ്യും. 1500 ല്‍ കൂടുതല്‍ തിയറ്ററുകളിലേക്ക് ലൂസിഫര്‍ എത്തുമെന്നും ആന്റണി പറയുന്നു. ലാലേട്ടന്റെ കൂടെ നടക്കുന്നത് മരണം വരെ ഉണ്ടാവുമെന്നും ആന്റണി പറയുന്നത്.
സാധാരണ മനുഷ്യനെ ഇത്രയും ഉയരത്തില്‍ എത്തിച്ച ആളെ എങ്ങനെ മടുക്കും എന്നും ആന്റണി ചോദിക്കുന്നു. ഒരിക്കലും അങ്ങനെ ഒരു കാര്യം ചിന്തിക്കുക പോലുമില്ലെന്ന് ആന്റണി പറയുന്നു. സിനിമയെ സ്‌നേഹിക്കുന്ന ആളാണ് ആന്റണിയെന്ന് മോഹന്‍ലാല്‍ പറയുന്നു. നല്ല സിനിമ മലയാളത്തില്‍ നിര്‍മ്മിക്കണമെന്ന് ആഗ്രഹമുള്ള ആളാണ് ആന്റണി. എല്ലാത്തിലും ആ പാഷന്‍ ഉള്ള ആളാണ്. മാത്രമല്ല ആന്റണിയെ ഇഷ്ടമാണെന്നല്ല എന്റെ ജീവിതത്തിന്റെ ഭാഗമാണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.