സ്വന്തം സുഖത്തിനും സന്തോഷത്തിനും വേണ്ടി മാത്രം ജീവിക്കുന്ന ആളുകൾ ആണ് നമുക്ക് ചുറ്റും ഉള്ളവരിൽ ഭൂരിപക്ഷവും .സഹജീവികളോട് സ്നേഹവും സഹായമനസ്കതയുമെല്ലാം മനുഷ്യധർമമാണ് .എന്നാൽ സ്വാർത്ഥത മനുഷ്യരെ അന്ധരാക്കുന്നു .ഭൂമിയിലേക്ക് ജനിച്ചു വീഴുന്ന ഓരോ മനുഷ്യനും ഒരു സ്വപ്നം ഉണ്ടായിരിക്കും .ജീവിതത്തിൽ എന്തെങ്കിലും നേടിയെടുക്കണം എന്ന സ്വപ്നം .
എന്നാൽ ജന്മനാലോ അതോ എന്തെങ്കിലും അപകടങ്ങൾ കാരണമോ ഉണ്ടാവുന്ന വൈകല്യങ്ങൾ അവരുടെ സ്വപ്ന സാക്ഷാത്കാരത്തെ .ബാധിക്കും .അങ്ങനെ ഉള്ളവർക്ക് വേണ്ടി തന്റെ വിലപ്പെട്ട സമയം മാറ്റിവെക്കുന്ന ഒരു വനിതയെ നമുക്ക് പരിചയപ്പെടാം .ഡൈബിവാതെ പോലെ ആണ് അവരെ മറ്റുള്ളവർ കാണുന്നത് .
2018 ലെ നാരി ശക്തി പുരസ്‌കാരം നേടിയ ഒരു ബാഗ്ലൂരുകാരിയാണ് പുഷ്പ എന്‍ എം.പുഷ്പയുടെ പ്രിയപ്പെട്ട ഹോബി ആണ് പരീക്ഷയെഴുത്ത് .ഇത് വരെ മറ്റുള്ളവർക്ക് വേണ്ടി എഴുന്നൂറിലധികം പരീക്ഷകൾ പുഷ്പ എഴുതിയിട്ടുണ്ട് .കാഴ്ച്ചശക്തിയില്ലാത്ത, അല്ലെങ്കില്‍ കൈകളില്ലാത്ത, സെറിബ്രല്‍ പാള്‍സിപോലുള്ള അസുഖങ്ങള്‍ ബാധിച്ച പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടിയാണ് പുഷ്പ പരീക്ഷയെഴുതുന്നത് .ആദ്യമായി 2007 ലാണ് തന്‍റെ സുഹൃത്തിന്‍റെ എന്‍ ജി ഒ വഴി കാഴ്ച വൈകല്യം ഉള്ള കുട്ടിക്ക് വേണ്ടി പുഷ്പ പരീക്ഷയെഴുതുന്നത്.
കഴിഞ്ഞ പന്ത്രണ്ടു വർഷങ്ങളായി നൂറോളം പേർക്ക് വേണ്ടി പുഷ്പ പരീക്ഷകൾ എഴുതുന്നു .അവൾ ജോലി ചെയ്യുന്ന കമ്പനി പോലും പുഷ്പയുടെ സേവനത്തോട് പൂർണമായും സഹകരിക്കുന്നു .നമ്മളെക്കാൾ ഒരുപാട് കഴിവുള്ളവർ ആണ് ഇത്തരം ആളുകൾ എന്നും അവർക്കു വേണ്ടത് സഹതാപം അല്ല പ്രോത്സാഹനം ആണെന്നും പുഷ്പ പറയുന്നു .അത് മാത്രമേ താൻ ചെയ്യുന്നുള്ളു എന്നും പുഷ്പ കൂട്ടിച്ചേർത്തു