Breaking News
Home / Lifestyle / പറഞ്ഞ സ്ത്രീധനം കിട്ടാഞ്ഞതിനാല്‍ വരനും സഹോദരീഭര്‍ത്താവും ചേര്‍ന്ന് നവവധുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

പറഞ്ഞ സ്ത്രീധനം കിട്ടാഞ്ഞതിനാല്‍ വരനും സഹോദരീഭര്‍ത്താവും ചേര്‍ന്ന് നവവധുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

സ്ത്രീധനം കിട്ടാഞ്ഞതിനാല്‍ നവവധുക്കള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഉത്തരേന്ത്യയിലായാലും കേരളത്തിലായാലും ഒരു മാറ്റവും ഇല്ല. ഒരുപാട് പെണ്‍കുട്ടികളുടെ ജീവിതം തന്നെ നശിച്ചിട്ടുണ്ട്. ചിലരുടെയോക്ക് ജീവന്‍ പോലും ഇതുമൂലം നഷ്ടപെട്ടിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും ഒരു പെണ്‍കുട്ടിക്ക് ഇതേചൊല്ലി ആദ്യരാത്രിയില്‍ തന്നെ നേരിടേണ്ടി വന്നത് ക്രൂര പീഡനമാണ്.

26 കാരിയാണ് ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിന് തൊട്ടടുത്ത് പീഡനത്തിന് ഇരയായത്. നവവധുവിനെ വരനും സഹോദരീഭര്‍ത്താവും ചേര്‍ന്ന് ഏഴ് ലക്ഷം രൂപം സ്ത്രീധനം കൊടുത്തിട്ടും തുക കുറഞ്ഞന്ന് പറഞ്ഞ് ആദ്യരാത്രിയില്‍ കൂട്ടബലാത്സംഗത്തിന് വിധേയമാക്കി.

കുടുംബത്തിലുള്ളവര്‍ മുറിയുടെ വാതില്‍ പുറത്തു നിന്നും അടച്ചു ബലാത്സംഗത്തിന് ഒത്താശയും ചെയ്തു. മദ്യലഹരിയിലായിരുന്നു ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരീ ഭര്‍ത്താവും അക്രമം നടത്തിയത്. രക്തസ്രാവം ഉണ്ടായ നിലയില്‍ യുവതിക്ക് ഒരു രാത്രി മുഴുവന്‍ കിടക്കേണ്ടി വന്നു.

രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിക്ക് ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ടി വന്നു. പെണ്‍കുട്ടിയുടെ കുടുംബമാണ് പോലീസില്‍ പരാതിപ്പെട്ടിരിക്കുകയാണ്. മാര്‍ച്ച് 6 നായിരുന്നു സംഭവം നടന്നത്. പരാതിയില്‍ സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

About Intensive Promo

Leave a Reply

Your email address will not be published.