മലയാളത്തിൽ സൂപ്പർഹിറ്റ് ആയ ചിത്രം ആണ് പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ഒപ്പം. ഒരു ക്രൈം ത്രില്ലർ ആയ ചിത്രത്തിൽ ഒരു അന്ധന്റെ വേഷത്തിൽ ആണ് മോഹൻലാൽ എത്തിയത്. ചിത്രം കവച എന്ന പേരിൽ കന്നടയിൽ റീമേക്ക് ചെയ്യപെടുകയാണ് .
സൂപ്പർതാരം ശിവരാജ് കുമാർ ആണ് നായകനായി എത്തുന്നത്. ഒപ്പത്തിൽ അഭിനയിച്ച ബേബി മീനാക്ഷി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഒപ്പത്തിലെ ഗാനം കന്നടയിൽ എത്തിയപ്പോൾ എങ്ങനെ ഉണ്ടെന്നു കാണാം..