മകള്‍ ജീവിതത്തിലേയ്ക്ക് മടങ്ങുന്നതും കാത്ത് ആശുപത്രിപ്പടിക്കല്‍ ഇരുന്ന് വിലപിക്കുകയാണ് ആ മാതാപിതാക്കള്‍. ആശുപത്രിയിലെ ഭീമമായ ബില്ലിന്റെ കാര്യത്തില്‍ എന്തുചെയ്യുമെന്ന് പോലും നിശ്ചയമില്ലാതെയാണ് അവര്‍ ആശുപത്രിയില്‍ കാവലിരിക്കുന്നത്. 19 വയസ്സായെങ്കിലും 5 വയസ്സുകാരിയുടെ പ്രകൃതമാണ് അവള്‍ക്ക്. രാവിലെ അവള്‍ എന്റെ മുമ്പില്‍ വന്നിരുന്ന് എഴുതി പഠിച്ചു. പിന്നാലെ കുളിച്ചുവന്ന് അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞാണ് അവള്‍ വീട്ടില്‍ നിന്നിറങ്ങിയത്.
നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് യുവാവ് ആക്രമിച്ചത്. കത്തി കൊണ്ട് പെൺകുട്ടിയെ കുത്തി വീഴ്ത്തിയ ശേഷം ഇയാൾ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. അലറിക്കരയുന്ന പെൺകുട്ടിയുടെ വിളി കേട്ട് ഒാടിയെത്തിയ നാട്ടുകാരാണ് െവള്ളമൊഴിച്ച് തീ അണച്ചത്.
പിന്നീട് ആശുപത്രിയിലെത്തിച്ച കുട്ടിയുടെ അവസ്ഥ ഗുരുതരമായി തുടരുകയാണ്. ശരീരത്തിന്റെ അറുപതു ശതമാനവും പൊള്ളലേറ്റ നിലയിലാണ് പെൺകുട്ടി.ഇപ്പോൾ സമീപത്തുള്ള കടയിൽ നിന്നുള്ള CCTV ദൃശ്യങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത്.