കേരളത്തില്‍ റജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ ലംബോര്‍ഗിനിയുടെ ഉടമ. ബംഗ്ലൂരുവില്‍ നിന്നു വാങ്ങിയ വാഹനത്തിനു കെഎല്‍ റജിസ്‌ട്രേഷന്‍ ലഭിക്കുന്നതോടെ കേരളത്തിലെ രണ്ടാമത്തേയും കോട്ടയത്തെ ആദ്യത്തെയും സൂപ്പർകാറായി മാറും ഈ ഈ ലംബോർഗിനി.
ലംബോർഗിനി സ്വന്തമാക്കിയതിന് പിന്നിലെ വർഷങ്ങൾ നീണ്ട അധ്വാനത്തിന്റെയും ആഗ്രഹപൂർത്തീകരണത്തിന്റെയും നിറവിലാണ് സിറിൽ ഫിലിപ് എന്ന പിതാവും സൂരജ് എന്ന മകനും. ലംബോര്ഗിനിയുടെ ഹുറാകാൻ മോഡൽ ആണ് ഇവർ സ്വന്തമാക്കിയത്. പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗമെടുക്കാന്‍ വേണ്ടത് 2.9 സെക്കന്‍ഡുകള്‍ മാത്രം.
ഒന്‍പതു സെക്കന്‍ഡുകൊണ്ട് 200 കിലോമീറ്റര്‍ വേഗമെടുക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. പരമാവധി വേഗം 323 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. ലംബോര്‍ഗിനിയുടെ പുതിയ ഷാസിയിലാണ് ഹുറാകാന്‍ ഇവോ ഒരുങ്ങുന്നത്. ലംബോര്‍ഗിനി ഡൈനാമിക്ക വെയ്കോലോ ഇന്റഗ്രേറ്റ (എല്‍.ഡി.വി.ഐ.) എന്നു വിളിക്കാം. കാറിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്ന സെന്‍സറുകള്‍ ഇതിലുണ്ടാവും.