സ്ത്രീകളുടെ സഹായത്തിനായി വിളിയ്ക്കപ്പുറത്ത് എത്തേണ്ട പിങ്ക് പോലീസ് തന്നെ സ്ത്രീകളോട് മോശമായി പെരുമാറിയാലോ? അത്തരത്തില്‍ ഒരു സംഭവമാണ് പിങ്ക് പോലീസിന്റെ ഭാഗത്തുനിന്ന് കഴിഞ്ഞദിവസമുണ്ടായത്.
തിരക്കേറിയ പത്തനംതിട്ട സ്റ്റേഡിയത്തിന് സമീപത്തെ റിംഗ് റോഡില്‍ വഴിയോര കച്ചവടക്കാരിയില്‍ നിന്നും നാരങ്ങവെള്ളം വാങ്ങുന്ന പിങ്ക് പോലീസിന്റെ മോശം മുഖമാണ് കേരളകൗമുദി ക്യാമറാമാന്റെ ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്.
കൊടുംചൂടില്‍ റോഡിന് എതിര്‍വശത്തായി നിര്‍ത്തിയിട്ട പോലീസ് വാഹനത്തില്‍ നിന്നിറങ്ങാതിരിക്കുന്ന പോലീസുകാരിയ്ക്ക്, വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡ് മറികടന്ന് നാരങ്ങവെള്ളം എത്തിച്ച് നല്‍കാന്‍ ആവശ്യപ്പെടുന്നു. ശേഷം തണുത്ത വെള്ളം നല്‍കിയ ശേഷം ഒഴിഞ്ഞ ഗ്ലാസുമായി ആ സ്ത്രീ മടങ്ങുന്നതും ചിത്രത്തില്‍ കാണാം.