ഇത് കോഴിക്കോട്ടെ ഒരു പ്രമുഖ റസ്റ്റോറന്റായ Ikkayees ന്റെ മുൻവശമാണ്. ചെറുകടികളും, ചായയും വിൽക്കുന്ന ചെറിയൊരു കൗണ്ടർ. ഇതൊനൊരു പ്രത്യേകതയുണ്ട്. ഈ കൗണ്ടറിൽ നിന്നും നമുക്ക് ചായ നൽകുന്നവർ ഓട്ടിസം, ഡൗൻസിൻഡ്രം, തുടങ്ങി അസുഖങ്ങൾ കാരണം വീടുകളിലും മറ്റും ഒതുങ്ങി നിന്നവരാണ്.
ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സംരംഭമാണിത്. കുറച്ചു ക്ഷമയോടെ കാത്തു നിൽക്കാൻ കഴിയുമെങ്കിൽ ഇവർ നൽകുന്ന നല്ല സുലൈമാനിയും കുടിച്ചു കാറ്റും കൊണ്ട് കഥയും പറഞ്ഞ് ബീച്ചിലങ്ങിരിക്കാം.എല്ലാ ആശംസകളും നന്മയുള്ള എല്ലാ പ്രവർത്തികളും