ഹാപ്പി വെഡിങ്ങിൽ റാഗിങ്ങ് ചെയ്യപ്പെടുമ്പോൾ സീനിയേഴ്സിന് മുന്നിൽ നിർത്താതെ പട്ടു പാടുന്ന ആ പെൺകുട്ടിയെ ഇന്ന് സിമിയായി വന്നു മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കവരുകയാണ്. കുമ്പളങ്ങി നെറ്റ്സിലെ സിമി ആയി മികച്ച പ്രകടനം കാഴ്ച വച്ച ഗ്രേസ് ആന്റണി എറണാകുളം പെരുമ്പിള്ളി സ്വദേശിനിയാണ്.
ഹാപ്പി വെഡിങ്ങിലെ പ്രകടനം കണ്ട ശേഷമാണു തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരൻ ഗ്രേസ്സിനെ വിളിക്കുന്നത്. ഒടുവിൽ ഓഡിഷനിലൂടെ സിനിമയിലെത്തി. സ്ത്രീകൾ നിലപടില്ലാത്തവർ അല്ല എന്നും മറിച്ചു അത് പറയാൻ മടിക്കുന്നവരെന്നു സിമി കാട്ടിത്തരുന്നുണ്ട്…ഹാപ്പി വെഡിങ്ങിലെ പ്രകടനം കണ്ടാണ് ഗ്രേസിനെ ഓഡിഷന് വിളിക്കുന്നത്.
ഓഡിഷനിലെ പെർഫോമൻസ് കണ്ടാണ് കുമ്പളങ്ങിയിലെ സിമി മോൾ ആയി ഈ പെൺകുട്ടി മതിയെന്ന് അണിയറക്കാർ തീരുമാനിച്ചത്. ഗ്രേസ് ആന്റണിയുടെ ഓഡിഷന്‍ വിഡിയോ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ഓഡീഷന്‍, ഗ്രൂമിങ് എന്നിവ കഴിഞ്ഞു കുമ്പളങ്ങിയിലെ സിമി മോളാകുന്ന വീഡിയോ വൈറലാണ്.