എല്ലാവര്ക്കും ഒരു ബിഗ് സല്യൂട്ട്
IIEMS 102 മെഡിക്കൽ ടീം തിരുവല്ലയിൽ വെച്ച് തീ പൊള്ളൽ ഏറ്റ യുവതിയെ സുരക്ഷിതമായി എറണാകുളം മെഡിക്കൽ സെന്ററിൽ എത്തിച്ചിരിക്കുന്നു….
,
തിരുവല്ലയിൽ നിന്നും ഞങ്ങൾ അതീവ ഗുരുതരാവസ്ഥയിലുള്ള യുവതിയുമായി എറണാകുളത്തേക്ക്…” രോഗിയെ തിരുവല്ലയിൽ നിന്നും IIEMS 102 മെഡിക്കൽ ടീം രോഗിയെ എടുത്തു കൊണ്ട് പുറപ്പെടുവാൻ സജ്ജമായിരിക്കുന്നു ‘ വെന്റിലേറ്ററിലേക്ക് കണക്ട് ചെയ്ത് മറ്റ് അത്യാധുനിക ജീവൻ രക്ഷാ ഉപകരണങ്ങളുടെയും, ജീവൻ രക്ഷാ മരുന്നുകളും നൽകി ഞങ്ങളുടെ മെഡിക്കൽ ടീമംഗങ്ങളായ അഖിൽ കൃഷ്ണൻ, അനന്തു മനോഹരൻ, തിരുവല്ലയിൽ നിന്നും പുറപ്പെട്ടിരിക്കുന്നു.
ഞങ്ങൾക്കൊപ്പം കേരള പോലീസ് ടീമും ഒപ്പം കൂടി ഗതാഗത കുരുക്കിൽ പ്പെട്ട് കിടന്ന തിരുവല്ലയിലെയും, ആലപ്പുഴയും, ചേർത്തലയും, അരൂരും, കടന്ന് എറണാകുളം പട്ടണത്തിലെ ആശുപത്രിയിൽ ….. ഇതിനിടയിൽ 102 കോൾ സെന്ററിൽ നിന്നും 102 അസിസ്റ്റ് മനേജർ മജോ ജോൺ വേണ്ട നിർദേശങ്ങൾ മെഡിക്കൽ സംഘത്തിന് നൽകി കൊണ്ടിരുന്നു…
ഞങ്ങൾക്ക് വഴികാട്ടി ആയി നിന്ന കേരള പോലീസിന് ഞങ്ങളുടെ വക ബിഗ് സലൂട്ട്……
ഇതിന് നേതൃത്വം നൽകിയ തിരുവല്ല പോലീസ് സർക്കിൾ ഇൻസ്പെക്ടർ പി.ആർ സന്തോഷ് സാറിനെ ഒരായിരം നന്ദി…..
കണ്ണിമ ചിമ്മാതെ, വളരെ ശ്രദ്ധയോടെ, രോഗിയുടെയും, കൂടെ ഉള്ളവരുടെയും സംരക്ഷണവും ഏറ്റെടുത്ത് വലിയ വാഹനങ്ങളുടെയും ഇടയിലുടെ വെറും 43 മിനിറ്റ് കൊണ്ട് മാത്രം തിരുവല്ലയിൽ നിന്നും എറണാകുളത്ത് എത്തിച്ചിരിക്കുന്നു.
യാത്രയിൽ ഒരോ നിമിഷവും രോഗിയുടെ അവസ്ഥ മൂർച്ഛിച്ച് കൊണ്ടിരുന്നു… ഇതെല്ലാം വളരെ കൃത്യതയോടു കൂടി ജീവൻ രക്ഷാ മരുന്നുകൾ നൽകുകയും, പരിചരണം നൽകി സുരക്ഷിതമായി എത്തിച്ച ഞങ്ങളുടെ മെഡിക്കൽ സംഘാംഗങ്ങളായ അഖിൽ കൃഷ്ണനും, അനന്തു മനോഹരനും
IIEMS ടീമിന്റെ ഒരായിരം പൂച്ചെണ്ടുകൾ …..,