54കാരിയായ ഇന്തോനേഷ്യന്‍ വനിതയെ പച്ചക്കറി തോട്ടത്തില്‍ പോയ വഴിക്ക് കാണാതായിരുന്നു. ആശങ്കയിലായ ബന്ധുക്കളും നാട്ടുകാരും അടക്കമുള്ള നൂറോളം പേര്‍ പലവഴിക്ക് തിരച്ചില്‍ ആരംഭിച്ചിരുന്നു. പച്ചക്കറി തോട്ടത്തില്‍ വയര്‍ ചീര്‍ത്ത നിലയില്‍ ഒരു പെരുമ്പാമ്പിനെ കാണാന്‍ കഴിഞ്ഞത് നാട്ടുകാരുടെ ശ്രെധയില്‍ പെട്ടിരുന്നു.
ഏതാണ്ട് 30 മീറ്ററോളം തോട്ടത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു പാമ്പ്. സംശയം തോന്നിയ ആള്‍ക്കൂട്ടം വടിവാളും കത്തിയും ഉപയോഗിച്ച് വയര്‍ കീറി പരിശോധിക്കുകയായിരുന്നു. 23 അടി നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും ടിബയുടെ ശരീരം കണ്ടെത്തുകയായിരുന്നു.
ആദ്യം ടിബയുടെ തല പുറത്തേക്ക് വന്നു. ശേഷം ശരീരം മുഴുവനും ഇവര്‍ പുറത്തെടുത്തു. അപ്പോഴേക്കും ടിബ ശ്വാസംമുട്ടി മരിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ സുലവേസി ദ്വീപിലെ ഒരു ഗ്രാമത്തില്‍ ഒരു കര്‍ഷകനും സമാനമായി കൊല്ലപ്പെട്ടിരുന്നു. ഇത്തരം പെരുമ്ബാമ്ബുകളുടെ മടകള്‍ കണ്ടു വരുന്നത് തോട്ടത്തിന് സമീപം നിറയെ പാറക്കെട്ടുകളായിരുന്നു ഇതിന്റെ ഇടയ്ക്കുള്ള ഗുഹകളിലാണ്.