ജാതകം നോക്കുമ്പോള്‍ തന്നെ പലരേയും പ്രതിസന്ധിയിലാക്കുന്ന ഒന്നാണ് ശനി ദോഷവും കണ്ടകശനിയും എല്ലാം.
പണ്ടുള്ളവര്‍ പറയുന്ന ഒരു ചൊല്ലാണല്ലോ കണ്ടകശനി കൊണ്ടേ പോകൂ എന്ന്. എന്നാല്‍ ഈ കര്യങ്ങള്‍ ഒന്നു ശ്രദ്ധിയ്ക്കുകയാണെങ്കില്‍ പ്രശ്നങ്ങള്‍ ഇല്ലാതെ മുന്നോട്ടു പോകാം.
കണ്ടക ശനി, ഏഴര ശനി എന്നിവ ശനിദോഷത്തിൽ തന്നെ ഏറെ അപകടകരമായവയാണ്. ഈ സമയത്തു നമ്മുടെ ജീവിതത്തിൽ പല ദോഷകരമായ സംഭവങ്ങളും ഉണ്ടാകും.
അപകടങ്ങൾ, മരണം ഇവയൊക്കെ ഈ സമയത്ത് ഉണ്ടാകാം. കണ്ടകശനി കൊണ്ടേ പോകു എന്നൊരു ചൊല്ല് തന്നെ ഉണ്ട്.
ഈ അപകടങ്ങൾ ഒഴിവാക്കാൻ അല്ലേൽ അതിന്റെ കാഠിന്യം കുറയ്ക്കാൻ ചില പരിഹാര മാർഗ്ഗങ്ങൾ ഉണ്ട്. അതിനായി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം.
അയ്യപ്പ ക്ഷേത്ര ദർശനം
ശനിദോഷമുള്ളവർ പൂജിക്കേണ്ട ദൈവം അയ്യപ്പനാണ്. ശനിയുടെ ദോഷങ്ങൾ മാറാന്‍ ശനിയാഴ്ച ദിവസങ്ങളിൽ അയ്യപ്പ ക്ഷേത്രത്തിൽ പോകുന്നതും ആ ദിവസം ഉപവാസം എടുക്കുന്നതും നല്ലതാണ്.
പൂർണ്ണമായി ഭക്ഷണം ഉപേക്ഷിച്ചുള്ള ഉപവാസം ചെയ്യാൻ സാധിക്കാത്തവർക് ഒരിക്കലൂണ് ഉപവാസവുമാകാം. ഈ ദോഷമുള്ളവർ പക്കപ്പിറന്നാള്‍ ദിവസങ്ങളിൽ അയ്യപ്പ ക്ഷേത്രത്തില്‍ പോകുന്നതും നല്ലതാണ്.
ശനിയാഴ്ച വസ്ത്രവും നമാജപവും
ശനി ദോഷമുള്ളവര്‍ ഭജിയ്‌ക്കേണ്ട ദൈവം അയ്യപ്പനാണ് അഥവാ ശാസ്താവ് ആണ്. അയ്യപ്പ പൂജയ്ക്ക് പ്രധാനപ്പെട്ട ദിവസമാണ് ശനിയാഴ്ച.
ഈ ദിവസം കറുപ്പ്, നീല വസ്ത്രം ധരിയ്ക്കുന്നതു നല്ലതാണ്. അന്ന് ക്ഷേത്ര ദർശനം നടത്തുന്നതും ദോഷം മാറാൻ സഹായിക്കും.
ശനിയാഴ്ച ദിവസങ്ങളില്‍ മീൻ, ഇറച്ചി, മദ്യം എന്നിവ ഉപേക്ഷിക്കുക. അന്നേ ദിവസം സത്പ്രവർത്തികൾ ചെയ്യുകയും നല്ലത് മാത്രം ചിന്തിക്കുകയും നാമം ജപിക്കുകയും ചെയ്യുക.
എള്ളു തിരിയും കറുത്ത എള്ളും
ശനിയാഴ്ചകളിൽ അയ്യപ്പ ക്ഷേത്രങ്ങളില്‍ നീരാഞ്ജനം നടത്തുന്നത് നല്ലതാണ്. തേങ്ങാ മുറിയില്‍ എള്ളു തിരി തെളിയിക്കുന്നതാണ് നീരാഞ്ജനം. എള്ളുതിരി കത്തിയ്ക്കുന്നതും എള്ള് പായസ വഴിപാടും ഒക്കെ ശനിദോഷം മാറാൻ നല്ലതാണു.
വീട്ടിലെ പൂജാമുറിയിൽ എള്ള് സൂക്ഷിക്കുന്നതും നല്ലതാണു. വെളുത്തു വൃത്തിയുള്ള തുണിയിൽ കറുത്ത എള്ള് പൊതിഞ്ഞാണ് സൂക്ഷിക്കേണ്ടത്.
ശനിയാഴ്‌കളിൽ എള്ള് തിരി എള്ളെണ്ണയിൽ കത്തിക്കുന്നതും ഇതിന്റെ മണം ശ്വസിക്കുന്നതും ശനിദോഷം അകറ്റും എന്നാണ് വിശ്വാസം.
ഓം ശനീശ്വരായ മന്ത്രം
ശനിദോഷമുള്ളവർ ഓം ശനീശ്വരായ എന്ന മന്ത്രം ജപിയ്ക്കുന്നത് നല്ലതാണ്. ഇത് 108 തവണയാണ് ജപിയ്ക്കേണ്ടത്. ദിനവും സാധിച്ചില്ലെങ്കില്‍ ശനിയാഴ്ച ദിവസം ഈ മന്ത്രം ജപിക്കുക.
ശനിയാഴ്ചകളിൽ ഹനുമാൻ ക്ഷേത്രത്തിൽ പോകുന്നതും നല്ലതാണു. ഹനുമാൻ ക്ഷേത്രം ഇല്ലായെങ്കിൽ ഹനുമാൻ ഉപദേവത ആയ ക്ഷേത്രത്തിൽ പോകുന്നതും നല്ലതാണ്. ഓം ആഞ്ജനേയ നമഹ എന്ന മന്ത്രമാണ് ജപിക്കേണ്ടത്.
ഇതും 108 പ്രാവശ്യം ജപിക്കണം. ഹനുമാന് വെണ്ണ, അവല്‍ എന്നിവ നിവേദിക്കുന്നത് ശനിദോഷ പരിഹാരമാണ്. വെറ്റിലമാല, വട മാല എന്നിവയും ഹനുമാന് ചെയുന്ന പ്രധാന വഴിപാടുകളാണ്. ഇവ ചെയ്യുന്നതും ദോഷ പരിഹാര മാർഗമാണ്.
ദോഷങ്ങള്‍ തീർക്കാൻ കാക്കയ്ക്കു നല്‍കുക.
ശനിയാഴ്ചകളിൽ രാവിലെ ആറിനും ഏഴിനും ഇടയില്‍ ചോറും എള്ളും കലര്‍ത്തി എട്ടു ഉരുളകള്‍ കാക്കയ്ക്കു നല്‍കുന്നത് ശനി ദോഷം തീര്‍ക്കാന്‍ സഹായിക്കും.
ശനിയുടെ വാഹനമാണ് കാക്ക. ഇതിനാൽ കാക്കയെ പ്രീതിപ്പെടുത്തുക. ഭക്ഷണം കഴിക്കുന്നതിനു മുൻപ് ശനീശ്വരനെ മനസിൽ വിചാരിച്ചു ഒരു ഉരുള ചോറ് കാക്കയ്ക്കു നൽകുന്നത് നല്ലതാണ്.
മന്ത്രജപം
മന്ത്രജപം ഒരു പരിധിവരെ ദോഷങ്ങൾ അകറ്റും എന്നാണ് വിശ്വാസം. നീലാഞ്ജന സമഭാസം, രവിപുത്രം യമഗ്രജം ഛായാ മാര്‍ത്താണ്ഡ സംഭൂതം, തവം നമാമ്യേ ശനീശ്വരം എന്ന മന്ത്രം ജപിയ്ക്കുന്നത് ശനി ദേവ പ്രീതിക്കു വളരെ നല്ലതാണ്.
മയില്‍പ്പീലി
ശനി ദോഷം മാറ്റാൻ സഹായിക്കുന്ന ഒന്നാണ് മയിൽപീലി. ഇതിനായി എട്ടു മയില്‍പ്പീലി എടുത്ത് കറുത്ത ചരടു കൊണ്ടു കെട്ടിയ ശേഷം അത് വെള്ളം മുക്കി തളിച്ചു പ്രാര്‍ത്ഥിക്കുക. ഇങ്ങനെ ചെയ്യുന്നത് ശനിദോഷം മാറാൻ സഹായിക്കും എന്നാണ് വിശ്വാസം.