Breaking News
Home / Lifestyle / അരങ്ങൊഴിഞ്ഞ നടൻ കൊല്ലം അജിത്തിനെക്കുറിച്ച്‌ അധികം ആർക്കും അറിയാത്ത ചില കാര്യങ്ങൾ!

അരങ്ങൊഴിഞ്ഞ നടൻ കൊല്ലം അജിത്തിനെക്കുറിച്ച്‌ അധികം ആർക്കും അറിയാത്ത ചില കാര്യങ്ങൾ!

തൊണ്ണൂറുകളിൽ‌ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ഒരു അനുഗ്രഹീത കലാകാരൻ ആയിരുന്നു കൊല്ലം അജിത്.

ഉദരസംബദ്ധമായ അസുഖത്തെ തുടർന്ന് അരങ്ങൊഴിഞ്ഞ ഈ താരത്തിന് മലയാള സിനിമയിൽ അർഹിച്ച അംഗീകാരം കിട്ടിയോ എന്നു ചോദിച്ചാൽ ഇല്ലാ എന്നു നിസംശയം പറയുവാൻ സാധിക്കും. കൊല്ലം അജിത് എന്ന ഈ മലയാളനടനെക്കുറിച്ച് സിനിമാ പ്രവർത്തകർക്ക് പോലും അധികം ഒന്നും അറിയില്ല.

ദൂ​ര​ദ​ര്‍​ശ​നി​ലെ ആ​ദ്യ​കാ​ല പ​ര​മ്പ​ര​ക​ളി​ലൊ​ന്നാ​യ ‘കൈ​ര​ളി വി​ലാ​സം ലോ​ഡ്ജ്’ ഉൾപ്പെടെ നി​ര​വ​ധി ചാനലുകളിൽ സംപ്രേഷണം ചെയ്ത നിരവധി പരമ്പരകളിലൂടെ അജിത് ടെ​ലി​വി​ഷ​ൻ പ്രേകർക്കും ഇഷ്ട താരമായി മാറിയിരുന്നു.

റയിൽവേ സ്റ്റേഷൻ മാസ്റ്ററായിരുന്ന കോട്ടയം സ്വദേശി പത്മനാഭന്റെയും സരസ്വതിയുടെയും മകനായ അജിത്തിന് കൊല്ലത്ത് ജനിച്ചു എന്ന കാരണത്താൽ ആണ് പിതാവ് അജിത്തിന്റെ പേരിനൊപ്പം കൊല്ലവും ചേർത്തത്.

പത്മരാജൻ സിനിമകളോടുള്ള ആരാധന മൂത്ത് പി.പത്മരാജന്റെയടുത്തു സംവിധാന സഹായി ആയി ചേർന്ന അജിത് പത്മരാജന്റെ ഉപദേശപ്രകാരം ‘പറന്ന് പറന്ന് പറന്ന്’ എന്ന സിനിമയിലെ വില്ലൻ സ്വഭാവമുള്ളൊരു വേഷം ചെയ്തുകൊണ്ട് അഭിനയാലോകത്തേക്ക് കടന്നു.

പത്മരാജൻ വെള്ളിത്തിരയിലേക്കു കൈപിടിച്ചു കയറ്റിയ ഈ വില്ലനു പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കൊല്ലം അജിത് എന്ന അഭിനേതാവ് അങ്ങിനെ മലയാള സിനിമയിലെ പ്രഖ്യാപിത വില്ലൻമാരിൽ ഒരാളായി.

അഞ്ഞൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച ഒരു മലയാള നടൻ ആണ് അജിത് എന്നതും അധികം ആർക്കും അറിയാത്ത ഒരു രഹസ്യം ആണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അജിത് തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. രണ്ടു സിനിമകൾ സംവിധാനം ചെയ്ത് സംവിധായകന്റെ റോളിലും കഴിവ് പ്രകടിപ്പിച്ചു.

അഭിനയിച്ച അഞ്ഞൂറോളം സിനിമകളിൽ ഏറെയും ‘തല്ലുകൊള്ളി’ വേഷം തന്നെ ആയിരുന്നു അജിത്തിന്. നായകന്റെ അടികൊണ്ടും വെടിയേറ്റും കുത്തേറ്റും സിനിമാ ജീവിതം മുന്നോട്ടു നയിക്കുമ്പോഴും സംവിധായകനാവുക എന്ന സ്വപ്‌നം അജിത്ത് ഉപേക്ഷിച്ചില്ല. സിനിമാ പ്രവേശനത്തിന്റെ മുപ്പതാം വർഷം ആ സ്വപ്‌നവും അജിത് സാക്ഷാൽക്കരിച്ചു.

കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും കൊല്ലം അജിത് എന്ന ടൈറ്റിൽ കാർഡുമായെത്തിയ ‘കോളിങ് ബെൽ’ എന്ന സിനിമയിലൂടെ. തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന ചോരക്കുഞ്ഞുങ്ങളെ അനാഥാലയങ്ങളിൽ എത്തിക്കുന്ന കള്ളന്റെ കഥയാണ് ഈ ചിത്രം പശ്ചാത്തലമാക്കിയത്. ‘പകൽ പോലെ’യാണ് അജിത് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം.

പ്രിയദർശന്റെ ഹിന്ദി ചിത്രമായ ‘വിരാസത്തി’ലും മൂന്നു തമിഴ് സിനിമകളിലും അഭിനയിച്ചു. 1987 ൽ ഇറങ്ങിയ ‘അഗ്നിപ്രവേശം’ എന്ന ചിത്രത്തിൽ അജിത് നായകനായി. 2012 ൽ പുറത്തിറങ്ങിയ ‘ഇവൻ അർധനാരി’ ആണ് അജിത്തിന്റെ അവസാന ചിത്രം.

About Intensive Promo

Leave a Reply

Your email address will not be published.