പുതുതായി സംപ്രേക്ഷണം ആരംഭിച്ച സീ മലയാളം ചാനലിന്റെ ഹൈ ലൈറ്റ് പ്രോഗ്രാമുകളിൽ ഒന്നാണ് കോമഡി നൈറ്റ്സ് വിത് സുരാജ്. അശ്വതിയുടെയും സൂരാജിന്റെയും അവതരണ മികവാണ് പ്രോഗ്രാമിനെ വ്യത്യസ്തമാക്കുന്നത്.
പ്രോഗ്രാമിന്റെ തുടക്ക എപ്പിസോഡുകളിൽ ഒന്നിന് മികവ് നല്കാൻ ജനപ്രിയ നായകൻ ദിലീപും എത്തിയിരുന്നു. പുതിയ ചിത്രമായ കോടതി സമക്ഷം ബാലൻ വക്കീലിന്റെ പ്രചാരണാർഥമാണ് ദിലീപ് പ്രോഗ്രാമിൽ എത്തിയത്. ആ എപ്പിസോഡുകളിൽ ഒന്നിന്റെ രസകരമായ മുഹൂർത്തങ്ങൾ അടക്കുന്ന വീഡിയോ ഇപ്പോൾ വൈറലാണ്.
മുമു എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ടിക് ടോക് വിഡിയോകളിലൂടെ തരംഗമായ ഒരു പെൺകുട്ടിയും ഇവർക്കൊപ്പം എത്തിയിരുന്നു. മുമു ദിലീപിന്റെയും സുരാജിന്റെയും ശബ്ദം കേൾപ്പിച്ചു കൊടുക്കാൻ ഒരു കൂട്ടുകാരിയെ വിളിക്കട്ടെ എന്ന് ആവശ്യപ്പെട്ടിരുന്നു. താരങ്ങൾ സമ്മതം അറിയിച്ച ശേഷം സ്വാതി എന്ന ആ കൂട്ടുകാരിയെ ഫോൺ ചെയ്തപ്പോൾ ഉണ്ടായ രസകരമായത് സംഭവങ്ങളാണ് വിഡിയോയിൽ.
സുരാജും ദിലീപുമാണ് തങ്ങൾ എന്ന് എത്ര പറഞ്ഞിട്ടും വിശ്വസിക്കാത്ത സ്വാതി എന്ന കൂട്ടുകാരി പൊട്ടിച്ചിരികളാണ് വീഡിയോ കാണുന്നവർക്ക് സമ്മാനിക്കുന്നത്. ഒടുവിൽ ദിലീപും സുരാജും എത്ര പണിപെട്ടിട്ടും ചമ്മേണ്ടി വന്നു. അശ്വതിയുടെ ശബ്ദം കേട്ടപ്പോൾ ആണ് തന്നെ കളിയാക്കി വിളിക്കുന്നത് അല്ലെന്നും ഇത് കോമഡി നൈറ്റ്സ് പ്രോഗ്രാം ആണെന്നും പാവം സ്വാതി മനസിലാക്കിയത്. വീഡിയോ കാണാം.