ഗീതുവിന്റെ ജീവിതം മാറ്റി മറിച്ചത് ശ്രീ മനോജ് എം ജി യുടെ( മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ.ചേർത്തല ) മൊബൈൽ ദൃശ്യം.മാവേലിക്കര ഓലകെട്ടിയമ്പലം സ്വദേശിയാണ് ശ്രീ മനോജ്.
ചേർത്തല – തണ്ണീർമുക്കം റോഡിൽ ചേർത്തലയിൽ നിന്നും ഒരു കിലോമീറ്റർ മാറി പൊടി നിറഞ്ഞ തിരക്കേറിയ റോഡ് സൈഡിൽ കുട്ടിയെ തൊട്ടിലിൽ കിടത്തി ഉപജീവനം കണ്ടെത്തുകയാണ് ഗീതു. ഒരു കണ്ണിന്റേയും, ഒരു കയ്യുടേയും വൈകല്യം തളർത്തുന്നില്ല ഈ പ്രാരാബ്ധക്കാരിയെ.ഈ കാഴ്ച കണ്ടിട്ടും കാണാതെ പോകുവാൻ ആകാത്തതിനാൽ അടുത്ത് ചെന്ന് വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കുകയും,സഹായം ചെയ്യുകയും , ഒരു ദൃശ്യം മൊബൈൽ ഫോണിൽ എടുക്കുന്നതിനുള്ള അനുവാദവും ചോദിക്കുകയായിരുന്നു ശ്രീ.മനോജ് എം ജി.
അതിനു ശേഷം പത്ര മാധ്യമക്കാരുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു അദ്ദേഹം .
ഭരണകൂടവും ,കളക്ടറും അടിയന്തിരമായി ഇടപെട്ടു. കളക്ടർ നേരിട്ടെത്തി .ഗീതുവിന് വീട് വെക്കുന്നതിന് അടിയന്തിരമായി സ്ഥലം കണ്ടെത്താൻ തഹസീൽദാർക്ക് നിർദ്ദേശവും കൊടുത്തു
തൃശൂർ മതിലകം സ്വദേശി ആയ വിദേശ മലയാളി വീട് വെച്ചു കൊടുക്കുന്നതിന് സന്നദ്ധമായി.
പലരും കണ്ടിട്ടും കാണാതെ പോകുന്ന ദൃശ്യങ്ങളാണ് ശ്രീ മനോജ് എം ജി തന്റെ മൊബൈൽ ക്യാമറയിൽ ഒപ്പി എടുക്കുന്നത് .ഒരു ഫോട്ടോ ഗീതുവിന്റെ ജീവിതം മാറ്റി മറിച്ചു.
അവസരോചിതമായ ഇടപെടലിന് ശ്രീ .മനോജ് .എം .ജി ക്ക് ആശംസകൾ,,,,,,,
reji.olaketti