എഴുപതാമത് റിപ്പബ്ലിക്ക് ഡേയുടെ തലേന്നു ഗവണ്മെന്റ് പദ്മ അവാർഡുകൾ പ്രഖ്യാപിച്ചിരുന്നു. 112 അവാർഡ് ജേതാക്കളാണ് ഇക്കുറി ഉള്ളത്. ഇതിൽ 4 പദ്മ വിഭൂഷൺ 14 പദ്മ ഭൂഷൺ ഒപ്പം 94 പദ്മ ശ്രീ അവാർഡുകളും ഉണ്ട്. കേരളത്തിൽ നിന്ന് ഉള്ള അവാർഡ് ജേതാക്കളിൽ മോഹൻലാലും സയന്റിസ്റ് നമ്പി നാരായണനും ഉണ്ട്. മോഹന്‍ലാല്‍ പദ്മഭൂഷൺ.
രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് രാഷ്‌ട്രപതി ഭവനിൽ വച്ച് നടത്തിയ ചടങ്ങിൽ പദ്മ അവാർഡ് ജേതാക്കൾക്ക് പുരസ്‌കാരം നൽകി. 112 പദ്മ അവാർഡ് ജേതാക്കളിൽ 56 പേർക്കാണ് ഇന്ന് അവാർഡ് നൽകിയത്. രാഷ്ട്രപതിയിൽ നിന്ന് ഇന്ന് അവാർഡ് വാങ്ങിയവരുടെ കൂട്ടത്തിൽ മോഹൻലാലും ഉണ്ട്. പദ്മഭൂഷൺ അവാർഡാണ് മോഹൻലാലിന് ലഭിച്ചത്. വൈസ് പ്രസിഡന്റ എം വെങ്കയ്യ നായ്ഡു, പ്രധാന മന്ത്രി നരേന്ദ്ര മോഡി എന്നിവർ ചടങ്ങിന് എത്തുമെന്ന് അറിയുന്നു. മറ്റുള്ളവർക്ക് അവാർഡ് മാർച്ച് 16 നു നൽകും…
പദ്മ വിഭൂഷൺ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സിവിലിയൻ അവാർഡാണ് പദ്മ ഭൂഷൺ മൂന്നാമതെത്തും പദ്മ ശ്രീ നാലാമത്തെയും അവാർഡ് ആണ്. 50000 നോമിനേഷനുകൾ ആണ് ഇക്കുറി പദ്മ അവാർഡ് കമ്മിറ്റിയുടെ മുന്നിൽ എത്തിയത്. പദ്മ അവാർഡ്‌സ് കമ്മിറ്റി സെലക്ട് ചെയ്ത ലിസ്റ്റ് പ്രൈം മിനിസ്റ്ററും പ്രെസിഡെന്റും അപ്രൂവ് ചെയ്യുന്നതാണ് ഇതിന്റെ നടപടിക്രമം. തേജൻ ഭായ്, ഇസ്മായിൽ ഒമർ ഗുല്ലഹ്, അനിൽകുമാർ മണിഭായി മണിക്ക്, ബൽവന്ത് മോരേശ്വർ എന്നിവർക്കാണ് പദ്മ വിഭൂഷൺ ലഭിച്ചത്.