8 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്നൊക്കെ സജീവമായി ചിലരില്‍ കണ്ടുവരുന്ന ഒരുതരം ഫാനിസം തലക്ക് ബാധിച്ചപ്പോള്‍ ഒരു പെണ്‍കുട്ടി യൗവ്വനതുടിപ്പില്‍ അബദ്ധത്തില്‍ പ്രിഥ്വിരാജിനെ രാജപ്പന്‍ എന്ന് വിളിച്ചു പോയതാണ് ! ഈ ഇടക്ക് ചിലര്‍ ആ പെണ്‍കുട്ടിയുടെ അന്നത്തെ ആ ഓണ്‍ലൈന്‍ ഓര്‍മ്മകള്‍ കുത്തിപോക്കിയിരുന്നു. ഇന്ന് കുത്തിപ്പൊക്കല്‍ സമയത്ത് ആ ഫാനിസം ബാധിച്ച പെണ്‍കുട്ടിയാകട്ടെ ഒരു സിനിമാ നായികയായി ഉയര്‍ന്ന് കഴിഞ്ഞിരുന്നു.
അങ്ങനെയോരാള്‍ക്കെതിരെ ഈ കുത്തിപൊക്കലും കൂടിയായപ്പോ ആകെ വേവലാതിയായി, ഇന്നത്തെ ഈ നായിക നടി അന്ന് ബുധിയില്ലായ്മയില്‍ പറഞ്ഞുപോയ ആ മണ്ടത്തരത്തിന് സര്‍വ്വസമക്ഷം മാപ്പ് പറയേണ്ടിവരെ വന്നു. അന്ന് അബദ്ധം പറ്റിയ ഇന്ന് ഒരു നായികയായിതിരിച്ചറിവിലേക്ക് ഉയര്‍ന്ന ആ പെണ്‍കുട്ടിയാണ് നമ്മുടെ ഐശ്വര്യ ലക്ഷ്മി. പ്രേക്ഷകരുടെ പ്രിയ ഐഷു കുട്ടി. തൊട്ടതെല്ലാം പൊന്നാക്കിയ മലയാളത്തിലെ ഇപ്പോഴത്തെ ഹിറ്റ് നായിക.
ഇന്ന് ഐശ്വര്യ ലക്ഷ്മി പ്രിഥ്വിരാജിന്റെ സിനിമയിലെ പ്രധാന നായികയായിരിക്കുകയാണ്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ് ഷൂട്ടിംഗ് ആരംഭിക്കുകയാണ്. പൂജ വേളയില്‍ വളരെ വിനയത്തോടെ പ്രിഥ്വി തന്റെ നായിക ഐശ്വര്യയെ സ്വീകരിച്ചു ഷേക്ക് ഹാന്‍ഡ് നല്‍കി മന്ദഹസിച്ചു. ഐശ്വര്യയും വളരെ സ്നേഹത്തോടെ രാജുവേട്ടന്‍ എന്ന് തന്നെ അദ്ധേഹത്തെ അഭിസംബോധന ചെയ്തു. സന്തോഷനിമിഷങ്ങള്‍ പങ്കിട്ടു. ഇത് കാലം കാത്തുവച്ച പോലൊരു സംഭവമായിരുന്നു. പ്രിഥ്വിയുടെ ഒരു മധുര പ്രതികാരം എന്ന് പറയാമോ എന്നും അറിയില്ല. പക്ഷെ ഇപ്പോള്‍ എല്ലാം ശുഭം.
ഇനി ഈ പ്രിഥ്വി-ഐശ്വര്യ സിനിമയെ കുറിച്ച് പറയാം.. മലയാളിക്ക് ഒരുപാട് കാലമായി സുപരിചിതമായ മുഖമാണ് കലാഭവന്‍ ഷാജോണിന്‍റേത്. നടനായി നമ്മെ വിസ്മയിപ്പിച്ച ഷാജോണ്‍ ഇനി സംവിധാന വേഷം അണിയുകയാണ്. പൃഥ്വിരാജിനെ നായകനാക്കി കോമഡിക്കും ആക്ഷനും പ്രണയത്തിനുമെല്ലാം പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന ബ്രദേഴ്സ് ഡേ അണിയറയില്‍ ആരംഭിക്കുകയാണ്.
സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം കൊച്ചിയില്‍ നടന്നു. ഷാജോണ്‍ തന്നെ തിരക്കഥയെഴുതുന്ന ചിത്രം നിര്‍മ്മിക്കുന്നത് മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍സാണ്. മലയാളത്തിന്‍റെ ഭാഗ്യ നായിക എന്ന പേര് സ്വന്തമാക്കിയ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയാവുന്നത്. പ്രയാഗ മാര്‍ട്ടിന്‍, ഐമ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
നടന്‍ പൃഥ്വിരാജ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ വിവരം പുറത്തുവിട്ടിരുന്നു. രണ്ട് വര്‍ഷം മുമ്പ് സിനിമയുടെ തിരക്കഥയുമായി ഷാജോണ്‍ തന്നെ സമീപിച്ചിരുന്നെന്നും സിനിമയില്‍ അഭിനയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു, ഒപ്പം സിനിമ സംവിധാനം ചെയ്യാന്‍ ഓരാളെ നിര്‍ദ്ദേശിക്കണമെന്നും ഷാജോണ്‍ അവശ്യപ്പെട്ടിരുന്നു.
പക്ഷെ, മനോഹരമായി കഥ പറഞ്ഞുതന്ന ഷാജോണിന്റെ ശൈലി തന്നെ ആകര്‍ഷിച്ചു. ഷാജോണ്‍ തന്നെ സിനിമ ചെയ്യണമെന്ന് അന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തെന്ന് പൃഥ്വിരാജ് പറയുന്നു. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം ലൂസിഫറിലും ഷാജോണ്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാര്‍ച്ച് 28നാണ് ലൂസിഫര്‍ റിലീസാകുന്നത്.