സുജാത മോഹൻ പ്രശസ്തയായ ചലച്ചിത്ര പിന്നണി ഗായികയാണ്. പന്ത്രണ്ടു വയസ്സുള്ളപ്പോൾ മലയാള സിനിമയിൽ പാടി തുടങ്ങിയ സുജാത പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളിലും പാടി കഴിവു തെളിയിച്ചു.
കേരള, തമിഴ്‌നാട് സർക്കാരുകളുടെ മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം ഒന്നിലേറെ തവണ നേടിയിട്ടുണ്ട്. 1975-ൽ “ടൂറിസ്റ്റ് ബംഗ്ലാവ്” എന്ന ചിത്രത്തിനു പിന്നണി പാടിയാണ് സുജാത ചലച്ചിത്ര രംഗത്തേക്കു വന്നത്. ഈ ചിത്രത്തിൽ ഓ.എൻ.വി. കുറുപ്പ് എഴുതി എം.കെ. അർജ്ജുനൻ ഈണമിട്ട “കണ്ണെഴുതി പൊട്ടു തൊട്ട്…” എന്ന ഗാനമാണ് സിനിമാ രംഗത്തെ സുജാതയുടെ ആദ്യ ഗാനം. അതേ വർഷം “കാമം ക്രോധം മോഹം” എന്ന ചിത്രത്തിൽ യേശുദാസിനൊപ്പം പാടിയ സ്വപ്നം കാണും പെണ്ണേ