മലയാള സിനിമയിൽ വര്ഷങ്ങളായി തുടർന്ന് വരുന്ന ചില സിനിമ സന്ദർഭങ്ങളും, രീതികളും ഒക്കെ ഉണ്ട്. ക്ലിഷേ എന്ന് വിളിക്കുന്നവ റിപീറ്റ് ആയി, സ്ഥിരമായി ഇന്നും സിനിമകളിൽ തുടർന്ന് വരുന്നുണ്ട്. മുത്തച്ഛന്റെയും മുതുമുത്തച്ഛന്റേയും പ്രായമുണ്ടാകും ഇത്തരം ക്ലിഷേകൾക്ക്.
മലയാള സിനിമയിൽ നായകന്മാർ വില്ലന്മാരെ നേരിടുന്ന രീതിയെ പറ്റി മുകേഷ് കുമാർ എന്നൊരാൾ എഴുതിയ കുറിപ്പ് ഫേസ്ബുക്കിൽ വൈറലാണ്. മലയാളത്തിലെ ഒട്ടുമുക്കാൽ നായകന്മാരും വില്ലന്മാരെ എങ്ങനെ ആയിരിക്കും നേരിടും എന്ന് മുകേഷ് സ്പൂഫ് ആയി കുറിക്കുന്നു. കുറിപ്പ് ഇതാ
മലയാള സിനിമയിലെ നായകന്‍മാര്‍ വില്ലന്‍മാരെ നേരിടുന്ന രീതി ഏതാണ്ട് ഇങ്ങനെയൊക്കെയാണ്…
മോഹന്‍ലാല്‍ : സ്ഥലവും സമയവും ഫിക്സ് ചെയ്ത് അവിടെ വില്ലന്‍ എത്തുന്നതിന് മുമ്പേ ചെന്ന് റെഡിയായി നില്‍ക്കും… വാച്ച്, ഗ്ലാസ്സ്, കയ്യിലെ തള, ചെരുപ്പ്/ഷൂ എല്ലാം ഊരി വച്ച ശേഷമാവും തല്ല്. തല്ല് തുടങ്ങുന്നതിനു മുമ്പ് ശുദ്ധമലയാളം പറഞ്ഞ് വില്ലനെയങ്ങ് ഐസാക്കിക്കളയും!
മമ്മൂട്ടി : വില്ലനുള്ള സ്ഥലം കണ്ടെത്തി അവിടെ ചെന്നാവും സംഘട്ടനം… ജീവന്‍ പോയാലും ഫൈറ്റ് നടക്കുമ്പോള്‍ വേഷഭൂഷാദികളില്‍ (ഗ്ലാസ്സ്, ജാക്കറ്റ്, ക്രോണോമീറ്റര്‍ etc) ഒന്നു പോലും റിമൂവ് ചെയ്യില്ല…പിന്നെ..തല്ല് തുടങ്ങിയാല്‍ വില്ലന്‍മാര്‍ ഇങ്ങോട്ട് വന്ന് തല്ലട്ടേ..അതല്ലേ ഹീറോയിസം!
സുരേഷ് ഗോപി – വില്ലന്റെ കേന്ദ്രവും ഒരു അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള ഏരിയയും കത്തിച്ച് ചാമ്പലാക്കാതെ എനിക്കൊരു സമാധാനമില്ല!!!
ജയറാം – വില്ലനോ?!! അത് എന്തൂട്ട് സാധനം?!!
ബാബു ആന്റണി – ചങ്ങനാശ്ശേരി പണ്ടകശ്ശാലയാണ് നായകന്റെ വിഹാര കേന്ദ്രമെങ്കിലും വില്ലനെ നേരിടുമ്പോള്‍ കരാട്ടേ, കുങ്ഫൂ, തയ്ക്ക്വാന്‍ഡേ എന്നീ ആയോധനമുറകള്‍ മസ്റ്റാ!!!
പൃഥ്വിരാജ് – ഞാന്‍ തന്നെയാണ് വില്ലന്‍! You see the irony!!!
ജയസൂര്യ – ഫൈറ്റൊക്കെ എന്തിനാ? എല്ലാ മനുഷ്യരിലും നന്മയുണ്ട്…വില്ലനിലെ നന്മ അയാള്‍ക്ക് തന്നെ മനസ്സിലാക്കിച്ച് കൊടുക്കും.
ഫഹദ് ഫാസിൽ – ബുദ്ധിമാനാ…വില്ലന്‍മാരെ ആദ്യം വീട്ടിലേക്ക് എത്തിക്കും.. പിന്നെ അടപടലം അടിയാ!
ദുല്‍ഖര്‍ സല്‍മാന്‍ – Where is the time to hate when there is so little time to love?
നിവിന്‍ പോളി – കൂടുതൽ കളിച്ചാല്‍ അച്ഛനോട് പറഞ്ഞു കൊടുക്കും…ങാ!!!
ആസിഫ് അലി – ആഹ്..വില്ലന്‍മാരൊയൊക്കെ നായിക കൈകാര്യം ചെയ്തോളും..ഫുള്‍ മോറല്‍ സപ്പോർട്ട് കൊടുക്കുന്ന കാര്യം ഞാനേറ്റു…
ടൊവിനോ തോമസ് – മാനേജർ, ഇതിപ്പോ എന്റെ ഏത് സിനിമയിലെ ഏത് ഫൈറ്റിന്റെ കാര്യമാ?!! ആകെ ഒരു പുകയാ!