മിമിക്രിയുടെ ലോകത്തു നിന്ന് സഹ സംവിധായകനായിയും പിന്നീട് നടനായും മാറിയ ഒരാളാണ് ജനപ്രിയ നായകൻ ദിലീപ്. കുടുംബപ്രേക്ഷകരുടെ വലിയ രീതിയിലുള്ള പിന്തുണ ദിലീപിനുണ്ട്. 90 കളുടെ അവസാനത്തിലാണ് ദിലീപ് മലയാള സിനിമയുടെ ഏറ്റവും വേണ്ടപ്പെട്ട താരങ്ങളുടെ നിരയിൽ എത്തുന്നത്.
അവിടെ നിന്നു അങ്ങോട്ട് പിന്നെ ദിലീപിന്റെ കാലം തന്നെയായിരുന്നു. ഇടക്ക് കുറച്ചു വിവാദങ്ങൾ ഒക്കെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചെങ്കിലും വിജയ ചിത്രങ്ങളുമായി തന്റെ ജനപ്രീതിക്ക് കോട്ടം തട്ടിയിട്ടില്ലെന്നു വ്യക്തമാക്കി ദിലീപ് രംഗത്ത് വന്നിട്ടുണ്ട്
അടുത്തിടെ സംപ്രേക്ഷണം തുടങ്ങിയ ചാനൽ ആണ് സീ കേരളം. സീ കേരളത്തിൽ ഏറ്റവും ജനപ്രീതി ഉള്ള ഒന്നാണ് സുരാജും അശ്വതിയും അവതാരകരായി ഒന്നിക്കുന്ന പ്രോഗ്രാം. ഈ പ്രോഗ്രാമിൽ അടുത്തിടെ ദിലീപും അതിഥിയായി എത്തിയിരുന്നു . അനഘ എന്ന ഒരു ടിക് ടോക്കിൽ വൈറൽ ആയ ഒരു പെൺകുട്ടിയെ അണിയറക്കാർ ആ എപ്പിസോഡിൽ പരിചയപെടുത്തിയിരുന്നു. അനഘയും ദിലീപും അവതാരകരും ഒത്തുചേർന്നപ്പോളുള്ള ഒരു വീഡിയോ ഇപ്പോൾ വൈറലാണ്
മലയാളിയായ അനഘ പഞ്ചാബിൽ ആണ് താമസിക്കുന്നത്. ടിക് ടോക്കിൽ വൺ മില്യൺ ആരാധകർ അനഘക്ക് ഉണ്ട്.ബി കോമിന് ആണ് പഠിക്കുന്നത്. പ്രോഗ്രാമിനിടെ ” ആളുകൾ ഞാൻ വലിയ കുട്ടിയാണെന്ന് വിചാരിച്ചു ആണ് വീഡിയോ കാണുന്നത് ” എന്ന് അനഘ പറഞ്ഞു. ഇതിനു മറുപടിയായി ദിലീപ് പറഞ്ഞത് ഇങ്ങനെ ” കാവ്യയും മഞ്ജുവും ഒക്കെ 9 ലും പത്തിലും ഒക്കെ പഠിക്കുമ്പോൾ ആണ് എന്റെ നായികമാരായത്. അപ്പോൾ ചെറിയ കുട്ടിയാണെന്ന് പറയരുത് ”