Breaking News
Home / Lifestyle / പ്രണയനൈരാശ്യം ആത്മഹത്യ ചെയ്യാനായി മംഗളൂരു നേത്രാവതി പുഴയില്‍ ചാടിയ കാസര്‍കോട് സ്വദേശി നീന്തി രക്ഷപ്പെട്ടു

പ്രണയനൈരാശ്യം ആത്മഹത്യ ചെയ്യാനായി മംഗളൂരു നേത്രാവതി പുഴയില്‍ ചാടിയ കാസര്‍കോട് സ്വദേശി നീന്തി രക്ഷപ്പെട്ടു

പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാനായി മംഗളൂരു നേത്രാവതി പുഴയില്‍ ചാടിയ കാസര്‍കോട് സ്വദേശി ഒടുവില്‍ പ്രാണഭയത്താല്‍ നീന്തി രക്ഷപ്പെട്ടു. കാസര്‍കോട് മഞ്ചേശ്വരം സ്വദേശിയായ യുവാവാണ് നേത്രാവതി പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

സംഭവം ശ്രദ്ധയില്‍പെട്ടവര്‍ ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് തന്നെ നീന്തി പാലത്തിന്റെ തൂണില്‍ പിടിച്ച് രക്ഷപ്പെടുകയായിരുന്നു.കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. സുഹൃത്തിനൊപ്പം ടെമ്പോ ട്രാവലറില്‍ മംഗളൂരുവിലേക്ക് വരുന്നതിനിടെയാണ് ഛര്‍ദിക്കണം എന്ന് പറഞ്ഞ് വാഹനം റോഡരികില്‍ നിര്‍ത്തിയത്. വാഹനം നിര്‍ത്തിയപ്പോള്‍ യുവാവ് ഇറങ്ങി പുഴയിലേക്ക് ചാടുകയായിരുന്നു.

യുവാവ് പുഴയിലേക്ക് ചാടുന്നതുകണ്ട നൂറില്‍പ്പരം യാത്രക്കാര്‍ നേത്രാവതി പാലത്തിനുമുകളില്‍ വാഹനം നിര്‍ത്തിയതോടെ ദേശീയപാത 66-ല്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.വിവരമറിഞ്ഞ് മംഗളൂരു സിറ്റി സൗത്ത് ട്രാഫിക് ഇന്‍സ്‌പെക്ടര്‍ ഗുരുദത്ത് കാമത്ത് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് കങ്കനാടി പോലീസിന് കൈമാറി.

ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നെന്നും പ്രണയനൈരാശ്യത്താലാണ് ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ കങ്കനാടി പോലീസ് ഇന്‍സ്‌പെക്ടര്‍ അശോകിന് മൊഴിനല്‍കി. പരാതിയൊന്നും ഇല്ലാത്തതിനാല്‍ ബന്ധുക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം യുവാവിനെ വിട്ടയച്ചു.

About Intensive Promo

Leave a Reply

Your email address will not be published.