പ്രിത്വിരാജ് ആദ്യമായി സംവിധാനം ചെയുന്ന ചിത്രമാണ് ലൂസിഫർ. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. സ്റ്റീഫൻ നെടുമ്പുള്ളി എന്ന രാഷ്ട്രീയക്കാരനെ മോഹൻലാൽ അവതരിപ്പിക്കുന്ന ചിത്രത്തിലെ താരനിര ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. മഞ്ജു വാരിയർ നായികയാകുന്ന ചിത്രത്തിൽ ടോവിനോ തോമസ്, വിവേക് ഒബറോയ്, ഇന്ദ്രജിത് എന്നിവരും അഭിനയിക്കുന്നുണ്ട്. ആറു മാസത്തിലേറേ നീണ്ട ഷൂട്ട് ആയിരുന്നു ചിത്രത്തിന്റേത്. അത് കഴിഞ്ഞു പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടന്നിട്ടുണ്ട് ടീം ഇപ്പോൾ.
ചിത്രത്തിലെ ടീസറിൽ നിന്നും ലൊക്കേഷൻ സ്റ്റില്ലുകളിൽ നിന്നും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമാണ് ചിത്രത്തിൽ മോഹൻലാലിന്റെ നായക കഥാപാത്രം ഉപയോഗിക്കുന്ന ലാൻഡ് മാസ്റ്റർ കാർ. മോഹൻലാൽ ചിത്രങ്ങളിലെ വാഹനങ്ങൾ ഒക്കെയും ശ്രദ്ധിക്കപ്പെടാറുണ്ട്, ഏറെ ആരാധകരുള്ള ലാൻഡ് മാസ്റ്റർ ആകുമ്പോൾ പിന്നെ പറയണോ. ഈ കാർ യഥാർഥത്തിൽ സിനിമയിൽ അഭിനയിച്ച ഒരു നടന്റെ സ്വന്തമാണ്. ആരാണെന്നു അല്ലെ. നടൻ നന്ദുവിന്റേത് ആണ് കാർ…
ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ നന്ദു എത്തുന്നുണ്ട്. ചെറിയ വേഷമായിരുന്നു എങ്കിലും പ്രിത്വിയുടെ ആദ്യ സംവിധാന സംരംഭത്തിൽ അഭിനയിക്കാൻ ഉള്ള ആഗ്രഹം കൊണ്ടാണ് ചിത്രത്തിൽ എത്തിയെന്നു നന്ദു പറയുന്നു. തമാശക്ക് പ്രിത്വി ഒരിക്കൽ “ചേട്ടനെക്കാളും ചേട്ടന്റെ കാർ സിനിമയിക് അഭിനയിക്കുന്നുണ്ട് ” എന്ന് പറഞ്ഞതായി നന്ദു ഓർത്തെടുക്കുന്നു.