Breaking News
Home / Lifestyle / എന്തിനായിരുന്നു അയാൾ 3 ലക്ഷം രൂപ മുടക്കി തന്റെ സ്കൂട്ടർ സ്വർണം പൂശിയത് പരിഹസിച്ചവരുടെ പോലും കണ്ണ് നിറച്ച ആ കഥ ഇങ്ങനെ

എന്തിനായിരുന്നു അയാൾ 3 ലക്ഷം രൂപ മുടക്കി തന്റെ സ്കൂട്ടർ സ്വർണം പൂശിയത് പരിഹസിച്ചവരുടെ പോലും കണ്ണ് നിറച്ച ആ കഥ ഇങ്ങനെ

ഇയാൾക്കു വട്ടാണോ? വേറെ പണിയൊന്നുമില്ലേ? പ്രാന്ത്. അല്ലാതെന്ത് പറയാൻ, എന്നൊക്കെ പരിഹസിച്ചവർ പോലും ബഹുമാനത്തോടെ നോക്കുകയാണ് മാന്‍സിംഗ് എന്ന ഈ മനുഷ്യനെ. കാരണം മറ്റൊന്നുമല്ല. ഇദ്ദേഹത്തിന്റെ ഭാര്യ തന്നെ. ഭാര്യയുടെ ഓർമക്കായി സൗധം പണിഞ്ഞവരുടെ നാടാണ് നമ്മുടേത്. അപ്പോൾ തന്റെ പ്രിയതമയുടെ ഓർമ്മക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്യണ്ടേ എന്നാണ് മാൻസിംഗ് ചോദിക്കുന്നത്.

മാൻസിംഗിന്റെ ഭാര്യ രജനീദേവിക്ക് സ്വർണത്തോട് അതിയായ ഭ്രമം ആയിരുന്നു. പക്ഷെ ജീവിച്ചിരുന്ന സമയത് രജനിയുടെ സ്വർണത്തോടുള്ള ഭ്രമത്തിനെ മാൻസിംഗ് ശാസിച്ചിരുന്നു. എന്നാൽ രജനിയുടെ മരണം മാൻസിംഗിന് താങ്ങാൻ കഴിഞ്ഞില്ല. ഭാര്യയുടെ ഓർമ്മക്കായാണ് തന്റെ സ്കൂട്ടറിൽ സ്വർണം പൂശിയതെന്നാണ് ഈ മനുഷ്യൻ പറയുന്നത്.

കൂടാതെ ഈ വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ഭാര്യ ഒപ്പമുണ്ടെന്ന് തോന്നലുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. പുത്തന്‍ മാസ്‌ട്രോയുടെ സ്‌കൂട്ടര്‍ വാങ്ങി പിച്ചളയില്‍ സ്വര്‍ണം ഡിസൈന്‍ ചെയ്യിപ്പിക്കുകയായിരുന്നു. സ്‌കൂട്ടര്‍ ഇപ്പോഴുള്ള രൂപത്തിലെത്താന്‍ ഏകദേശം മൂന്നു മാസത്തോളം എടുത്തു. മൂന്ന് ലക്ഷം രൂപയാണ് സ്വര്‍ണം പൂശാന്‍ മാന്‍സിങ്ങിന് ചെലവായത്.

ആദ്യമെക്കെ തനിക്ക് ഭ്രാന്താണെന്ന് പറഞ്ഞു നിരവധി പേർ പുഛിച്ചിരുന്നുവെന്നും എന്നാൽ അതിൽ ഒന്നും താൻ തളർന്നില്ല എന്നുമാണ് മാൻസിംഗ് പറയുന്നത്. ഇന്ന് ഈ വാഹനം കാണാൻ ദൂര ദേശത്ത് നിന്ന് പോലും ആളുകൾ വരുന്നുണ്ടന്ന് മാൻസിംഗ് പറയുന്നു.

About Intensive Promo

Leave a Reply

Your email address will not be published.