നിങ്ങള്‍ എപ്പോഴെങ്കിലും ആത്മത്യയെ കുറിച്ചു ചിന്തിച്ചിട്ടുണ്ടോ?
ജീവിതം മടുത്തെന്നു തോന്നിയൊരു നിമിഷത്തില്‍, ഹ്ൃദയഭേദകമായ ചില തിരിച്ചറിവുകൾ ഏൽപിച്ച ആഘാതം താങ്ങാനാവാതെ കയ്യില്‍ കിട്ടിയ പത്തിരുപത്തഞ്ചോളം ഗുളികകളും ബ്ലേഡു തുണ്ടുകളും വിഴുങ്ങി ജീവിതം അവസാനിപ്പിക്കാ൯ ശ്രമിച്ച്,
ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപാതയിലൂടെ ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്!!
ഒടുവില്‍ പരാജയപ്പെട്ടൊരു ആത്മഹത്യാ ശ്രമത്തിന്റെ പര്യവസാനം, ലിസി ഹോസ്പിറ്റലിലെ ക്രിട്ടിക്കൽ ഐസിയൂവിലെ മരണം പതിയിരിക്കുന്ന കിടക്കയിലൊന്നിൽ മേൽപോട്ടും നോക്കി വയറുകളാൽ പൊതിഞ്ഞ് അങ്ങനെ രണ്ടു ദിവസം.
അങ്ങനെ മേൽപോട്ടും നോക്കി കിടക്കുമ്പോഴാണ് ആത്മഹത്യ ചെയ്യൽ അത്ര എളുപ്പമല്ലെന്ന് മനസ്സിലായത്.( പക്ഷേ ആരും കണ്ടില്ലായിരുന്നെങ്കിൽ ഞാനിപ്പോ അങ്ങേ ലോകത്തിരുന്ന് പോസ്ററ് ഇടേണ്ടി വന്നേനെ..അതു കാര്യം വേറെ.😜)
രണ്ടു ഹോസ്പിററല്‍ കഴിഞ്ഞു മൂന്നാമതായാണ് ലിസി ഹോസ്പിററലില്‍ എത്തിയത്. അപ്പോഴേക്കും കഴിച്ച ഗുളികകള്‍ ഡൈല്യൂട്ട് ആയിക്കഴിഞ്ഞിരുന്നു.
സ്റ്റൊമക് വാഷെന്നൊരു പരിപാടിയുണ്ട് എന്റെ പൊന്നോ!!!!
ഒരു മീറ്ററിലധികം നീളവും ഒരിഞ്ച് വീതിയുമുളള ഒരു ട്യൂബ് മൂക്കിലൂടെ കുത്തിത്തുളച്ച് വായിലൂടെ ഒക്കെ കടത്തി ആമാശയത്തിൽ വരെ ചെല്ലുമത്. കഴിച്ച വസ്തു മുഴുവന്‍ അവര്‍ അതിലൂടെ വലിച്ചു പുറത്തെടുക്കും.ഒന്നു മൂക്കിലൂടെ ശ്വാസം വിടാനോ തൊണ്ടയിലൂടെ ഉമിനീരിറക്കാനോ സാധിക്കാതെ രണ്ടു ദിവസം!! ഹോ, അതനുഭവിക്കുമ്പോൾ തോന്നിപ്പോകും പുല്ല് വേണ്ടായിരുന്നെന്ന്…
നമ്മൾക്കു പ്രിയപ്പെട്ടവ൪ നമ്മെ എത്രത്തോളം സ്നേഹിക്കുന്നു എന്നു കൂടി ഇത്തരം അനുഭവങ്ങള്‍ നമുക്കു കാട്ടിത്തരും..
എന്തായാലും ഞാനിനി ആ പരിപാടിക്കില്ലേയ്…
ഇനിയും സഹിക്കാന്‍ വയ്യാത്ത എന്തേലും തോന്നിയാല്‍ ഒരു തൂമ്പായുമെടുത്തങ്ങു പറമ്പിലേക്കിറങ്ങും.. കുറച്ചു ചീര വിത്തുണ്ട്.അതൊന്ന് പാവി മുളപ്പിച്ചാൽ മാസം ഒന്നു കഴിഞ്ഞാൽ ചീരക്കറിയും കൂട്ടി നല്ല കുത്തരി ചോറുണ്ണാം.
(സഹിക്കാന്‍ വയ്യാത്ത സങ്കടം വരുമ്പോൾ നിങ്ങള്‍ക്ക് ആരുമില്ലെന്നു കരുതരുത്. മറ്റൊരാളോട് നമ്മുടെ സങ്കടം ഷെയ൪ ചെയ്താല്‍ കുറച്ചെങ്കിലും ആശ്വാസം കിട്ടും. നമ്മുടെ വിലപ്പെട്ട ജീവന്‍ നമുക്ക് മാത്രം അവകാശപ്പെട്ടതാണ്. അത് ആ൪ക്കു വേണ്ടിയും ത്യജിക്കേണ്ടതില്ല. ഇതെന്റെ ജീവിതപാഠം. ഈ തുറന്നെഴുത്ത് ഈ വനിതാ ദിനത്തിലായത് തികച്ചും യാദൃച്ഛികം മാത്രം.)
ഡിയ൪ ചങ്ക്സ്,
എല്ലാവര്‍ക്കും വനിതാ ദിനാശംസകൾ.. Ramlath Aamy