Breaking News
Home / Lifestyle / ദിലീപിനൊപ്പം വീണ്ടും കാവ്യ മാധവന്‍ താരദമ്പതികളുടെ ഏറ്റവും പുതിയ ചിത്രം വൈറലാവുന്നു കാണൂ

ദിലീപിനൊപ്പം വീണ്ടും കാവ്യ മാധവന്‍ താരദമ്പതികളുടെ ഏറ്റവും പുതിയ ചിത്രം വൈറലാവുന്നു കാണൂ

സിനിമാ താരങ്ങള്‍ പലപ്പോഴും ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നവരാണ്. മലയാളത്തിലേക്ക് വരുമ്പോള്‍ ജനപ്രിയ നടന്‍ ദിലീപും കാവ്യ മാധവനുമായിരുന്നു ഏറ്റവുമധികം കാലം പാപ്പരാസികളുടെ ഇരയായി മാറിയവര്‍. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് വിവാഹത്തിലൂടെ ഒന്നായ ഇരുവരും ഇപ്പോള്‍ സന്തോഷകരമായ കുടുംബ ജീവിതം നയിച്ച് കൊണ്ടിരിക്കുകയാണ്. ദിലീപിനെയും കാവ്യയെയും കുറിച്ച് വരുന്ന ഓരോ വാര്‍ത്തയും അതീവ പ്രധാന്യത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്.

ദിലീപുമായിട്ടുള്ള വിവാഹത്തിന് ശേഷം കാവ്യ മാധവന്‍ സിനിമാ ജീവിതത്തിന് തല്‍കാലത്തേക്ക് ഇടവേള എടുത്തിരുന്നു. ഒപ്പം കഴിഞ്ഞ ഓക്ടോബറില്‍ കാവ്യയ്ക്കും ദിലീപിനും ഒരു കുഞ്ഞ് കൂടി പിറന്നതോടെ സിനിമയിലേക്കുള്ള തിരിച്ച് വരവ് ഉടനില്ലെന്ന സൂചനയായിരുന്നു നല്‍കിയത്. ഇപ്പോഴിതാ കാവ്യയുടെയും ദിലീപിന്റെയും ഏറ്റവും പുതിയ ചിത്രമെന്ന പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ഒരു ചിത്രം വൈറലായി കൊണ്ടിരിക്കുകയാണ്.

കാവ്യ മാധവന്‍ ആദ്യമായി നായികയായി അഭിനയിച്ചത് ദിലീപിനൊപ്പമായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ ആരംഭിച്ച കൂട്ടുകെട്ട് പിന്നെ ഒരുപാട് ചിത്രങ്ങളിലും ആവര്‍ത്തിച്ചു. ഇരുവരും ഒന്നിച്ചെത്തുന്ന സിനിമകളെല്ലാം തിയറ്ററുകളിലും ബോക്‌സോഫീസിലും വമ്പന്‍ വിജയം കരസ്ഥമാക്കുന്ന ചിത്രങ്ങളായിരുന്നു. ഇതോടെ ദിലീപ്-കാവ്യ മാധവന്‍ ചിത്രങ്ങള്‍ക്ക് സ്വീകാര്യതയേറി. ഒത്തിരി സിനിമകളില്‍ ഒന്നിച്ചെത്തുന്നതോടെ ഗോസിപ്പു കോളങ്ങള്‍ ഇരുവര്‍ക്കും വേണ്ടിയുള്ള കഥകള്‍ പടച്ച് വിടാന്‍ തുടങ്ങി. കാവ്യ ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയും ദിലീപ് മഞ്ജു വാര്യരുമായിട്ടുള്ള വിവാഹമോചനം നേടുകയും ചെയ്തതോടെ ഇരുവരും വിവാഹം കഴിക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു.

2016 നവംബര്‍ 25 നായിരുന്നു ദിലീപിന്റെയും കാവ്യയുടെയും വിവാഹം നടന്നത്. ഇരുവരുടെയും കുടുംബത്തിനുള്ളില്‍ രഹസ്യമാക്കിയ വിവാഹക്കാര്യം കേരളക്കരയെ ഞെട്ടിച്ച് കൊണ്ടായിരുന്നു പുറത്ത് വന്നത്. ദിലീപുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ സിനിമാ ജീവിതത്തിന് ചെറിയൊരു ഇടവേള കാവ്യ നല്‍കിയിരുന്നു. എന്നാല്‍ ഉടന്‍ തന്നെ കാവ്യ തിരിച്ചെത്തുമെന്നുള്ള പ്രചരണങ്ങള്‍ അടുത്തിടെ വന്നിരുന്നു. എന്നാലത് സിനിമയിലേക്ക് അല്ലെന്നും ഒരു പ്രമുഖ ചാനലിന്റെ അവാര്‍ഡ് വേദിയില്‍ കാവ്യയുടെ നൃത്തമുണ്ടാവുമെന്നുമായിരുന്നു പ്രചരിച്ചത്. ഔദ്യോഗികമായി യാതൊരു റിപ്പോര്‍ട്ടുകളും ഇക്കാര്യത്തില്‍ വന്നിരുന്നില്ല.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയ വഴി ദിലീപിന്റെയും കാവ്യ മാധവന്റെയും ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറാലയി കൊണ്ടിരിക്കുകയാണ്. ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്ത് നില്‍ക്കുന്ന ചിത്രമായിരുന്നു വന്നത്. ഏറെ കാലത്തിന് ശേഷമാണ് ദിലീപിനൊപ്പം നില്‍ക്കുന്ന കാവ്യയുടെ ചിത്രം പുറത്ത് വന്നത്. ഇതോടെ ദിലീപ് ഫാന്‍സ് ക്ലബ്ബുകാരെല്ലാം ഈ ചിത്രം തരംഗമാക്കി. ഇത് മാത്രമല്ല ദിലീപ് ഒരു പെണ്‍കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന ചിത്രവും വൈറലായി കൊണ്ടിരിക്കുകയാണ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ പോയതോടെ ദിലീപ് സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്തിരുന്നു. എന്നാലിപ്പോള്‍ കൈ നിറയെ സിനിമകളുമായി സജീവമായി തുടരുകയാണ്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത കോടതിസമക്ഷം ബാലന്‍ വക്കീലാണ് ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം. ഫെബ്രുവരി 21 ന് റിലീസിനെത്തിയ സിനിമ ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഈ വര്‍ഷത്തെ ഹിറ്റ് സിനിമകളിലൊന്നായി കോടതിസമക്ഷം ബാലന്‍ വക്കീല്‍ മാറിയിരിക്കുകയാണ്.

കോടതിസമക്ഷം ബാലന്‍ വക്കീലിന് ശേഷം രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കനാണ് ദിലീപിന്റേതായി വരാനിരിക്കുന്നത്. മേഘം, വെട്ടം എന്നീ സിനിമകള്‍ക്ക് ശേഷം ദിലീപും പ്രിയദര്‍ശനും ഒന്നിക്കുന്ന സിനിമ കൂടി വരികയാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ദിലീപ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദിലീപ് നായകനാവുന്ന മറ്റൊരു സിനിമയാണ് ശുഭരാത്രി. അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം വ്യാസന്‍ കെ പി രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയാണിത്. ചിത്രത്തില്‍ ദിലീപിനൊപ്പം സിദ്ദിഖും പ്രധാന വേഷത്തിലെത്തുന്നുണ്ട്

കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ പ്രമോഷനുമായി വിദേശത്തെത്തിയ ദിലീപ് തനിക്ക് കുടുംബം നല്‍കുന്ന സ്‌നേഹത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു. ജീവിതം എല്ലാവര്‍ക്കും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പോരാട്ടമാണ്. അവിടെ നമുക്ക് താങ്ങും തണലുമാകുന്നത് സ്‌നേഹം എന്ന വികാരമാണ്. എന്തൊക്കെ പ്രതിസന്ധിയുണ്ടെങ്കിലും കുടുംബം എന്ന യാഥാര്‍ഥ്യം ഉള്ളത് ആശ്വാസമാണെന്നാണ് ദിലീപ് പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ നിറകൈയടികളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

About Intensive Promo

Leave a Reply

Your email address will not be published.