ഷെയ്ൻ നിഗം, അച്ഛന്റെ പാതകൾ പിന്തുടർന്ന് സിനിമയിലെത്തിയ നടൻ. ഇന്ന് ഷൈനിന് തന്റേതായ ഒരു സ്ഥാനം മലയാള സിനിമയിൽ ഉണ്ട്. അച്ഛൻ ഒരു വലിയ സിനിമ താരം അല്ലാത്തത് കൊണ്ട് തന്നെ ഒറ്റക്ക് തന്നെയാണ് ഷൈൻ വഴികൾ നടന്നു കയറിയത്. ഒരു ജൂനിയർ ആർട്ടിസ്റ്റ് ആയി തുടങ്ങിയ ഷെയ്ൻ ഇന്ന് മലയാള സിനിമയിലെ ഏറ്റവും പ്രതീക്ഷയുള്ള യുവതാരങ്ങളിൽ ഒരാളാണ്.
സ്ഥിരം പാറ്റേൺ കഥാപാത്രങ്ങൾ മാത്രം ചെയുന്നു എന്ന ചീത്തപ്പേര് ഉണ്ടായിരുന്ന ഷൈൻ കുമ്പളങ്ങി നൈറ്റ്‌സിലൂടെ അതും മാറ്റിയെടുത്തിരിക്കുകയാണ്. സ്വാഭാവികമായ അഭിനയ ചാരുത കൊണ്ട് അബിയുടെ മകൻ സിനിമാലോകം കീഴടക്കും എന്ന് തന്നെ വിശ്വസിക്കാം. അത് സിനിമ ഒരുപാട് കൊതിച്ച അവന്റെ അച്ഛനു നല്കാൻ കഴിയാത്തതു കാലം അവനു നൽകുന്നത് തന്നെയാകും.
അച്ഛന്റെ സ്വപ്‌നങ്ങൾ മകനിലൂടെ യാഥാർഥ്യമാകുമെനന്നാകണം കാലത്തിന്റെ വിചിത്രമായ രീതി. അബി എന്ന പ്രേക്ഷകർ ഏറെ ഇഷ്ടപെടുന്ന കലാകാരന്റെ മകനായി അറിയപ്പെടുന്നത് തന്നെയാണ് തനിക്കുമിഷ്ടം എന്ന് ഷെയ്ൻ പറയുന്നു. ഓരോ ചിത്രങ്ങളിലൂടെയും പ്രകടനം കൊണ്ട് വിസ്മയിപ്പിക്കുന്ന ഷൈൻ ഇനിയും ഏറെ ദൂരം മുന്നോട്ട് നടക്കും എന്ന് തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. മനോരമക് നൽകിയ അഭിമുഖത്തിൽ ഷെയ്ൻ നിഗം പറഞ്ഞതിങ്ങനെ…
പുറത്തു പോകുമ്പോള്‍ ചിലപ്പോഴൊക്കെ ആളുകള്‍ തിരിച്ചറിഞ്ഞ് സംസാരിക്കാന്‍ വരുമെന്നു പറഞ്ഞില്ലേ…അതില്‍ പലര്‍ക്കും ഞാന്‍ അബിയുടെ മകനും, അബീക്കയുടെ മകനുമൊക്കെയാണ്. അവര്‍ക്കെന്റെ പേര് അറിയില്ല. പക്ഷേ അബിയുടെ മകനാണ് എന്നറിയാം. ഉപ്പയുടെ ഷോകളും സിനിമകളും കണ്ടുകൂടിയ ഇഷ്ടം എനിക്കും കൂടി തരുന്നു. സിനിമാ ലോകത്തും അങ്ങനെ തന്നെ. അങ്ങനെ കേള്‍ക്കുന്നതും അറിയപ്പെടുന്നതുമാണ് ഏറ്റവും ഇഷ്ടം. എന്നും അങ്ങനെ തന്നെയായിരിക്കട്ടെ.